ഒഫീഷ്യൽ : ലയണൽ മെസ്സി ഇനി ബാഴ്‌സ ജേഴ്സിയിൽ ഇല്ല!
സൂപ്പർ താരം ലയണൽ മെസ്സി ഇനി ബാഴ്‌സ ജേഴ്‌സിയിൽ ഉണ്ടായേക്കില്ല. എഫ്സി ബാഴ്സലോണ തന്നെയാണ് ഇക്കാര്യം ഇപ്പോൾ അറിയിച്ചിട്ടുള്ളത്. മെസ്സി ക്ലബുമായി കരാർ പുതുക്കുന്നില്ല എന്നാണ് ബാഴ്സ അറിയിച്ചിട്ടുള്ളത്. എഫ്സി ബാഴ്സലോണയുടെ എല്ലാ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മെസ്സി കരാർ പുതുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതിനിടെ പുറത്ത് വന്ന ഈ വാർത്ത വലിയ ഞെട്ടലാണ് ഫുട്ബോൾ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്.
LATEST NEWS | Leo #Messi will not continue with FC Barcelona
— FC Barcelona (@FCBarcelona) August 5, 2021
അല്പം മുമ്പ് മെസ്സിയും ക്ലബ് പ്രതിനിധികളും ചർച്ചകൾ നടത്തിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ക്ലബ്ബിന്റെ പ്രൊജക്റ്റിൽ ഉള്ള വിശ്വാസത ഇല്ലായ്മയും ലാലിഗ നിയമങ്ങളുമൊക്കെയാണ് മെസ്സിയെ കരാർ പുതുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.
കഴിഞ്ഞ ജൂൺ മുപ്പതിന് ലയണൽ മെസ്സി ഫ്രീ ഏജന്റ് ആയിരുന്നു. താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്ന് വ്യക്തമല്ല. ഏതായാലും കൂടുതൽ വിശദീകരണങ്ങൾ പുറത്ത് വരേണ്ടിയിരിക്കുന്നു.
Lionel Messi at Barcelona.
— B/R Football (@brfootball) August 5, 2021
Thank you for the memories. 💙❤️ pic.twitter.com/PA3JMaShGV