ഒഫീഷ്യൽ : മെസ്സി അവസാന മത്സരത്തിൽ കളിക്കില്ല!
ഈ ലാലിഗയിലെ എഫ്സി ബാഴ്സലോണയുടെ അവസാനമത്സരമായ എയ്ബറിനെതിരെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കില്ല. ഇക്കാര്യം എഫ്സി ബാഴ്സലോണ തന്നെയാണ് തങ്ങളുടെ ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ കാരണം ബാഴ്സ വെളിപ്പെടുത്തിയിട്ടില്ല.പരിശീലകന്റെ അനുമതി പ്രകാരം മെസ്സി ഇന്ന് പരിശീലനം നടത്തിയിട്ടില്ലെന്നും നാളെത്തെ മത്സരത്തിൽ കളിക്കില്ല എന്നുമാണ് ബാഴ്‌സ അറിയിച്ചിട്ടുള്ളത്. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം മെസ്സിക്ക് പരിക്കുകൾ ഒന്നുമല്ല. മറിച്ച് കോപ്പ അമേരിക്കക്ക് മുന്നോടിയായി ബാഴ്സ മെസ്സിക്ക് നേരത്തേ അവധി അനുവദിക്കുകയായിരുന്നു.
LATEST NEWS | Leo #Messi is not training today with the coach's permission and will not play against Eibar pic.twitter.com/ak3F5W527x
— FC Barcelona (@FCBarcelona) May 21, 2021
ഇതോടെ ബാഴ്സക്കൊപ്പമുള്ള മെസ്സിയുടെ ഈ സീസൺ അവസാനിച്ചു. കിരീടം കൈവിട്ടതിനാൽ അപ്രധാനമായ മത്സരത്തിൽ മെസ്സിക്ക് ബാഴ്‌സ വിശ്രമം അനുവദിക്കുകയായിരുന്നു. ഇനി ഈ സീസണിൽ മെസ്സി ബാഴ്‌സ ജേഴ്സി അണിയില്ല. മെസ്സി കരാർ പുതുക്കിയില്ലെങ്കിൽ ഒരുപക്ഷെ ഇനി മെസ്സിയെ ബാഴ്സ ജേഴ്‌സിയിൽ തന്നെ കാണാൻ സാധിക്കില്ല.ഈ ലാലിഗയിൽ 30 ഗോളുകളും 9 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.35 മത്സരങ്ങളാണ് മെസ്സി ഈ സീസണിൽ കളിച്ചിട്ടുള്ളത്.ഇത്തവണത്തെ പിച്ചിച്ചി ട്രോഫിയും മെസ്സി തന്നെയാണ് ഉറപ്പിച്ചിട്ടുള്ളത്.
OFFICIAL: Lionel Messi has been given permission to sit out Barcelona's final league game of the season.
— Goal (@goal) May 21, 2021
Has he played his final game for the club? 🟦🟥 pic.twitter.com/rg7CzSnglS

