ഒന്നും അത്ഭുതപ്പെടുത്തുന്നില്ല: പിഎസ്ജിയുടെ പരാതി വിഷയത്തിൽ ആഞ്ചലോട്ടി.
സൂപ്പർ താരം കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. അതിലൊന്നാണ് എംബപ്പേ റയൽ മാഡ്രിഡുമായി കരാറിൽ എത്തി എന്നത്. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിലേക്ക് വരുമെന്ന് എംബപ്പേ റയൽ മാഡ്രിഡിനെ അറിയിച്ചിട്ടുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ 160 മില്യൺ യൂറോ ഇതുവഴി സ്വന്തമാക്കാൻ എംബപ്പേക്ക് സാധിക്കും.
എന്നാൽ ഇത് ഫിഫയുടെ നിയമങ്ങൾക്ക് എതിരെയാണ്. ഫ്രീ ഏജന്റാവുന്ന ഒരു താരത്തിന് ആറുമാസം മുന്നേയാണ് മറ്റൊരു ക്ലബ്ബുമായി പ്രീ എഗ്രിമെന്റിൽ എത്താൻ അനുമതിയുള്ളൂ.എന്നാൽ എംബപ്പേ ഒരു വർഷം മുന്നേ തന്നെ റയൽ മാഡ്രിഡുമായി എഗ്രിമെന്റിൽ എത്തി എന്നാണ് പിഎസ്ജി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ റയലിനെതിരെ പിഎസ്ജി ഫിഫയിൽ ഒരു പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
ഏതായാലും ഇതേക്കുറിച്ച് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് അഭിപ്രായം തേടിയിരുന്നു.ഇതൊന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.റയൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Real Madrid have to sign Kylian Mbappé. He is a necessity.
— Madrid Universal (@MadridUniversal) August 3, 2023
— @marca pic.twitter.com/bmS8LQoXtc
“ഇതൊന്നും എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല. ഈ വിഷയത്തെക്കുറിച്ച് എനിക്ക് അറിയില്ല.ഇത് ഒരല്പം പൊളിറ്റിക്കൽ ആയ കാര്യമാണ്.ഈ പൊളിറ്റിക്സിൽ ഇടപെടാൻ ഞാനില്ല. ഞാൻ ഇതിൽ നിന്നും ഒഴിഞ്ഞുമാറുന്നു ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ല ഉള്ളത്. ഇരു ക്ലബ്ബുകളും തമ്മിലുള്ള ഒരു ശീതയുദ്ധം ഇപ്പോൾ അരങ്ങേറുന്നുണ്ട്. ഏതായാലും എംബപ്പേ റയലിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.