ഒടുവിൽ പ്രശ്നത്തിന് പരിഹാരം, സാലറി കട്ടിന് സമ്മതിച്ച് ബാഴ്സ താരങ്ങൾ !

ഏറെ നാളെത്തെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ പ്രശ്നത്തിന് പരിഹാരം കണ്ട് എഫ്സി ബാഴ്സലോണ. ശമ്പളം വീട്ടിക്കുറക്കാനുള്ള ക്ലബ്ബിന്റെ അഭ്യർത്ഥന താരങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. എഫ്സി ബാഴ്സലോണ തന്നെയാണ് തങ്ങൾ താരങ്ങളുമായി കരാറിലെത്തിയ ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇതുവഴി 120 മില്യൺ യൂറോയോളം ലാഭിക്കാൻ ബാഴ്സലോണക്ക്‌ കഴിയും. കൂടാതെ അൻപത് മില്യൺ യൂറോ താരങ്ങൾക്ക്‌ തന്നെ നൽകേണ്ടി വരുമെങ്കിലും അത്‌ മൂന്ന് വർഷത്തിനുള്ളിൽ നൽകിയാൽ മതിയെന്ന വ്യവസ്ഥയും താരങ്ങൾ അംഗീകരിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് ബാഴ്‌സയക്ക്‌ നേരിടേണ്ടി വന്ന ഗുരുതരസാമ്പത്തികപ്രതിസന്ധിയാണ് ഇങ്ങനെയൊരു സാലറി കട്ടിന് ബാഴ്സ ബോർഡിനെ പ്രേരിപ്പിച്ചത്.

മുമ്പ് നിരവധി തവണ ശമ്പളം വെട്ടികുറക്കാൻ അനുവദിക്കണമെന്ന ആവിശ്യവുമായി ബാഴ്സ താരങ്ങളെ സമീപിച്ചിരുന്നു. എന്നാൽ ആ സമയത്തെല്ലാം താരങ്ങൾ നിരസിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ അധികൃതരുടെ നിരന്തരശ്രമത്തിനൊടുവിൽ താരങ്ങൾ തന്നെ ഇതിന് സമ്മതിക്കുകയായിരുന്നു. മെസ്സി, ഗ്രീസ്‌മാൻ, പരിശീലകൻ കൂമാൻ എന്നിവരൊക്കെ ഇതിന് സമ്മതിച്ചു കഴിഞ്ഞു. ബാഴ്സയെ സംബന്ധിച്ചെടുത്തോളം വലിയൊരു ആശ്വാസകരമാണ് ഇത്. പാപരത്വത്തിന്റെ വക്കിലായിരുന്നു ബാഴ്സയെന്ന് സ്പാനിഷ് മാധ്യമങ്ങൾ തന്നെ പുറത്ത് വിട്ടിരുന്നു. പുതിയ ബോർഡ് വരുന്നതോടെ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *