ഒടുവിൽ ചർച്ചക്ക് കളമൊരുങ്ങുന്നു, മെസ്സിയുടെ പിതാവ് ബർതോമ്യുവുമായി ബുധനാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും !
മെസ്സിയുടെയും ബാഴ്സയുടെയും പ്രശ്നപരിഹാരത്തിനായി ഒടുവിൽ കളമൊരുങ്ങുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ മെസ്സിയും ക്ലബും തയ്യാറായതായി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെസ്സിയെ പ്രതിനിധീകരിച്ചു കൊണ്ട് താരത്തിന്റെ പിതാവും ക്ലബ്ബിന്റെ ഭാഗത്തു നിന്ന് കൊണ്ട് പ്രസിഡന്റ് ബർതോമ്യുവുമാണ് ചർച്ചയിൽ പങ്കെടുക്കുക. ബുധനാഴ്ചയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന ദിവസം. കഴിഞ്ഞ ദിവസം മെസ്സിയുടെ പിതാവായ ജോർജെ മെസ്സിയും ബർതോമ്യുവും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നേരിട്ട് കൂടിക്കാഴ്ച്ച നടത്താൻ തീരുമാനമായത്. മുമ്പ് ബർതോമ്യു മെസ്സിയുമായി കൂടിക്കാഴ്ച്ച നടത്തണം എന്ന് പറഞ്ഞപ്പോൾ മെസ്സി വിസമ്മതിച്ചിരുന്നു. പിന്നീട് കൂമാനെ കാണണം എന്ന് മെസ്സി ആവിശ്യപ്പെട്ടപ്പോൾ ക്ലബ് വിസമ്മതിക്കുകയും ചെയ്തിരുന്നു.
Jorge Messi – Bartomeu summit said to be set for Wednesday.
— AS English (@English_AS) August 30, 2020
Rough positions:
Messi: let him leave
Bartomeu: maybe a new contract?https://t.co/1FCrkCztEl pic.twitter.com/MBYvO5Cm6G
മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുക. പക്ഷെ ഇതുവരെ രണ്ടു വിഭാഗവും തങ്ങളുടെ നിലപാടിൽ നിന്ന് ഒരടി പോലും പിറകോട്ടു പോയിട്ടില്ല. അതായത് ക്ലബ് വിടണമെന്ന നിലപാടിൽ തന്നെയാണ് മെസ്സിയുള്ളത്. അത് തന്നെയാവും പിതാവ് ബർതോമ്യുവുമായുള്ള ചർച്ചയിൽ മുന്നോട്ട് വെക്കുക. എന്നാൽ ബർതോമ്യുവും തന്റെ നിലപാടിൽ നിന്ന് ഒരടി പിന്നോട്ട് മാറില്ല. മെസ്സിയെ വിൽക്കാൻ സാധിക്കില്ല എന്ന നിലപാടിലാണ് ബർതോമ്യു ഉള്ളത്. വേണമെങ്കിൽ മെസ്സിയുടെ കരാർ പുതുക്കുന്നതിനെ കുറിച്ച് സംസാരിക്കാം എന്ന നിലപാടിലാണ് ബർതോമ്യു. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഇതൊരു അഭിമാനപ്രശ്നമാണ്. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളെ വിട്ടുകളഞ്ഞ പ്രസിഡന്റ് എന്ന ദുഷ്‌പേര് വരുത്താൻ ബർതോമ്യു ഒരുക്കമല്ല. അതിനാൽ തന്നെ കൂടികാഴ്ച്ചയിലെ തീരുമാനം മെസ്സിയുടെ ഭാവിയെ നിർണായകമായി സ്വാധീനിക്കുന്ന ഒന്നാവും എന്നുറപ്പാണ്.
The legal battle that awaits Lionel Messi and FC Barcelonahttps://t.co/NqO6WlhRQF
— SPORT English (@Sport_EN) August 31, 2020