ഒടുക്കം ആ ഗോളടിയന്ത്രങ്ങൾ പിരിയുന്നു, 79 ഗോളുകൾ നേടുന്ന സഖ്യത്തെ ഇനി ബാഴ്സക്ക് എവിടുന്നു കിട്ടും? കണക്കുകൾ!
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസും ക്ലബ് വിടലിന്റെ തൊട്ടരികിലാണ്. സുവാരസിനെ ഒഴിവാക്കാൻ ബാഴ്സ തീരുമാനിച്ചതിന് പിന്നാലെ മെസ്സിയും ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ ഇരുവരും ഒരുമിച്ചു ടീം വിട്ടാൽ ബാഴ്സ നിലംപൊത്തും എന്നാണ് ചില ഫുട്ബോൾ പണ്ഡിതരുടെ അഭിപ്രായം. അതിന് വ്യക്തമായ കണക്കുകളും ഇവർ നിരത്തി വെക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ബാഴ്സ നേടിയ ഗോളിന്റെയും അസിസ്റ്റിന്റെയും ഭൂരിഭാഗം നേടിയതും ഇരുവരും ചേർന്നാണ്.
Goodbye to 79 goals per season 👋@FCBarcelona will find it almost impossible to replace Messi and Suarez
— MARCA in English (@MARCAinENGLISH) August 29, 2020
😬https://t.co/51vo6uHc8s pic.twitter.com/Q9XYzllhNj
2014/15 ന് ശേഷം ബാഴ്സ നേടിയ ഗോളുകളിൽ 47.6 ശതമാനം ഗോളുകളും ഇരുവരും ചേർന്നാണ് നേടിയത്. അതായത്
2019/20: Barcelona 86; Messi and Suarez 41
2018/19: Barcelona 90; Messi and Suarez 57
2017/18: Barcelona 99; Messi and Suarez 59
2016/17: Barcelona 116; Messi and Suarez 66
2015/16: Barcelona 112; Messi and Suarez 66
ഇങ്ങനെയാണ് ഇരുവരും കൂടി ഇക്കാലയളവിൽ അടിച്ചു കൂട്ടിയ ഗോളുകളുടെ കണക്കുകൾ. സീസണിൽ ഈ സഖ്യം ഇല്ലായിരുന്നുവെങ്കിൽ ബാഴ്സ കേവലം 45 ലീഗ് ഗോളുകൾ മാത്രമേ നേടുമായിരുന്നുള്ളൂ. അതായത് യൂറോപ്പിലെ മറ്റേത് ടീമിനെക്കാളും കുറവ് കണക്കുകൾ ആണിത്. ഈ കഴിഞ്ഞ നാലു വർഷത്തെ കണക്കുകൾ എടുത്തുപരിശോധിച്ചു നോക്കിയാൽ ഇരുവരുടെയും ആധിപത്യത്തിന്റെ യഥാർത്ഥ രൂപമാണ് കാണാൻ കഴിയുക.
Barcelona without Messi:
— Football Tweet (@Football__Tweet) August 29, 2020
⌛ 105 years
🏆 64 trophies
Barcelona with Messi:
⌛ 15 years
🏆 34 trophies pic.twitter.com/latBZTtMUA
കഴിഞ്ഞ നാല് വർഷത്തിൽ ബാഴ്സ നേടിയ ആകെ ഗോളിന്റെ 44.4 ശതമാനം ഗോളുകളും പിറന്നത് മെസ്സിയുടെ ബൂട്ടിൽ നിന്നാണ്. അസിസ്റ്റിന്റെ കാര്യത്തിൽ 21.2 ശതമാനം അസിസ്റ്റുകളും ആ കാലുകളിൽ നിന്നായിരുന്നു. സുവാരസിന്റെ കാര്യത്തിലേക്ക് വന്നാൽ കഴിഞ്ഞ നാലു വർഷത്തിൽ ബാഴ്സ നേടിയ 34.6 ശതമാനം ഗോളുകളും 17.2 ശതമാനം അസിസ്റ്റുകളും സുവാരസിന്റെ വകയായിരുന്നു. അതായത് ഒരു വർഷത്തിൽ ശരാശരി ഇരുവരും ചേർന്ന് 79 ഗോളുകളും 38 അസിസ്റ്റുകളുമാണ് നേടിയിരുന്നത്. ഇരുവരും ക്ലബ് വിട്ടാൽ ഇങ്ങനെയൊരു സഖ്യത്തെ എവിടെ തപ്പും എന്ന ആശയകുഴപ്പത്തിലായിരിക്കും ബാഴ്സ.