ഏറ്റവും മികച്ച സെലിബ്രേഷൻ ക്രിസ്റ്റ്യാനോയുടെ Suiii തന്നെ: വിനീഷ്യസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് വിനീഷ്യസ് ജൂനിയർ. തന്റെ ഐഡോളുകളിൽ ഒന്നായി വിനീഷ്യസ് എപ്പോഴും പരിഗണിക്കാറുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്നെയാണ്. മാത്രമല്ല ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് വിനീഷ്യസ് ക്രിസ്റ്റ്യാനോയെ പരിഗണിക്കാറുമുണ്ട്. റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സിൽ നമുക്ക് പലപ്പോഴും വിനീഷ്യസ് ജൂനിയറെ കാണാൻ സാധിക്കും.റൊണാൾഡോയെ അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം വിനീഷ്യസിന് ഗോളിന് ഒരു അഭിമുഖം നൽകിയിരുന്നു. കായികലോകത്ത് ഏറെ ഇഷ്ടപ്പെടുന്ന മൂന്ന് സെലിബ്രേഷനുകളെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച സെലിബ്രേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suiii സെലിബ്രേഷനാണ് എന്നുള്ള കാര്യം വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുണ്ട്. കൂടാതെ NFL താരങ്ങളുടെ സെലിബ്രേഷനെയും ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്.വിനീഷ്യസിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഒരു സംശയവുമില്ലാതെ എനിക്ക് പറയാൻ സാധിക്കും, എന്റെ ഏറ്റവും ഫേവറേറ്റ് ആയ സെലിബ്രേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suii സെലിബ്രേഷൻ തന്നെയാണ്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സെലിബ്രേഷനും ഇതുതന്നെയാണ്. ഇതിനുപുറമേ NFL താരങ്ങൾ തങ്ങളുടെ കാണികൾക്ക് ഒപ്പം നടത്തുന്ന ഡാൻസ് സെലിബ്രേഷനും ഞാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.

നേരത്തെ ലാലിഗയിൽ ഡാൻസ് സെലിബ്രേഷൻ ചെയ്തതുകൊണ്ട് വംശീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്ന താരമാണ് വിനീഷ്യസ് ജൂനിയർ.എന്നാൽ ആ സെലിബ്രേഷൻ അദ്ദേഹം വീണ്ടും തുടർന്നിരുന്നു. മാത്രമല്ല വേൾഡ് കപ്പിൽ ഉൾപ്പെടെ ഡാൻസ് ചെയ്തുകൊണ്ട് ബ്രസീലിയൻ താരങ്ങൾ വിനീഷ്യസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ SUIII സെലിബ്രേഷൻ പലപ്പോഴായി അനുകരിച്ചിട്ടുള്ള താരം കൂടിയാണ് വിനീഷ്യസ് ജൂനിയർ. റൊണാൾഡോ അണിഞ്ഞ റയൽ മാഡ്രിഡിലെ ഏഴാം നമ്പർ ജേഴ്സിയുടെ ഇപ്പോഴത്തെ അവകാശി കൂടിയാണ് ഈ ബ്രസീലിയൻ സൂപ്പർതാരം.

Leave a Reply

Your email address will not be published. Required fields are marked *