എൻറിക്കെയുടെ വാദം തെറ്റ്,3 പേർക്ക് മാത്രമാണ് ബാഴ്സ DNAയുള്ളത് :കൂമാൻ

ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവരുടെ വിജയം. പ്രമുഖ പരിശീലകരായ ചാവിയും എൻറിക്കെയും മുഖാമുഖം വരുന്ന മത്സരം എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ടായിരുന്നു. ചാവിയെക്കാൾ നല്ല രൂപത്തിൽ ബാഴ്സ DNA യെ പ്രതിനിധീകരിക്കുന്നത് താനാണ് എന്ന് എൻറിക്കെ പറയുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സ താരവും പരിശീലകനുമായ റൊണാൾഡ് കൂമാൻ. അതായത് ബാഴ്സലോണ DNA ഉള്ളത് കേവലം 3 പേർക്ക് മാത്രമാണെന്നും അതിൽ എൻറിക്കെ ഇല്ല എന്നതാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.എൻറിക്കെ പറഞ്ഞിട്ടുള്ളത് സ്ഥാനം തെറ്റിയ ഒരു കാര്യമാണെന്നും കൂമാൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബാഴ്സലോണ DNA എന്നത് 3 പേർക്ക് മാത്രം അവകാശപ്പെട്ടതാണ്.യൊഹാൻ ക്രൈഫ്,പെപ് ഗാർഡിയോള,ലയണൽ മെസ്സി എന്നിവരാണ് ആ മൂന്ന് വ്യക്തികൾ. മത്സരത്തിന് മുന്നേ എൻറിക്കെ പറഞ്ഞത് തെറ്റായ സ്ഥലത്താണ്. നിങ്ങളുടെ കൈവശം ലയണൽ മെസ്സി ഉണ്ടെങ്കിൽ നിങ്ങൾ പിന്നീട് DNA യെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. കാരണം മെസ്സി ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ” ഇതാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.

2015-ൽ ബാഴ്സലോണ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ പരിശീലകനായി കൊണ്ട് ഉണ്ടായിരുന്നത് ലൂയിസ് എൻറിക്കെയായിരുന്നു. ഇനി പിഎസ്ജിയും ബാഴ്സയും തമ്മിലുള്ള രണ്ടാം പാദ മത്സരം ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് നടക്കുക.നിലവിൽ കാര്യങ്ങളെല്ലാം തന്നെ എഫ്സി ബാഴ്സലോണക്ക് അനുകൂലമാണ്.

Leave a Reply

Your email address will not be published. Required fields are marked *