എല്ലാത്തിനും കുറ്റപ്പെടുത്തലുകൾ കേട്ടു മടുത്തു, നിരാശനായി മെസ്സി പറയുന്നു !
അർജന്റീനക്ക് വേണ്ടിയുള്ള രണ്ട് യോഗ്യത മത്സരങ്ങൾ കളിച്ച ശേഷമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ തിരികെയെത്തിയത്. ബാഴ്സലോണയിലെ എൽ പ്രാട്ട് വിമാനത്താവളത്തിൽ വന്നിറങ്ങിയ മെസ്സിക്ക് നേരിടേണ്ടി വന്ന ചോദ്യം ഗ്രീസ്‌മാന്റെ മുൻ ഏജന്റിനെ കുറിച്ചായിരുന്നു. മെസ്സിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഗ്രീസ്‌മാന്റെ മുൻ ഏജന്റ് ആയ എറിക് ഒൽഹാട്സ് സംസാരിച്ചിരുന്നത്. മെസ്സി ഏകാധിപതിയാണ് എന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഇതിനെതിരെ വളരെയധികം നിരാശനായിക്കൊണ്ട് പ്രതികരിച്ചിരിക്കുകയാണ് ലയണൽ മെസ്സി. എല്ലാത്തിനും കുറ്റപ്പെടുത്തലുകൾ കേട്ട് കേട്ട് തനിക്ക് മടുത്തു എന്നാണ് മെസ്സി പറഞ്ഞത്. ” എല്ലാത്തിനും കുറ്റപ്പെടുത്തലുകൾ കേട്ട് ഞാൻ ക്ഷീണിതനാണ് ” എന്നാണ് മെസ്സി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
🚨 'Explota' Messi al llegar a Barcelona
— Mundo Deportivo (@mundodeportivo) November 18, 2020
🎙️ Preguntado por las palabras del ex agente de Griezmann
🗣️ "Estoy cansado de ser siempre el problema de todo en el club"https://t.co/Pz1ulNHkEY pic.twitter.com/M8ZGBd6PCC
ദിവസങ്ങൾക്ക് മുമ്പായിരുന്നു മെസ്സിയെ ഗ്രീസ്‌മാന്റെ മുൻ ഏജന്റ് ആക്ഷേപിച്ചത്. ” ഗ്രീസ്‌മാൻ ക്ലബ്ബിലെത്തിയപ്പോൾ തന്നെ ഒരുപാട് പ്രശ്നങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. കാരണം മെസ്സിയായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്. മെസ്സി ഒരേസമയം ബാഴ്‌സയിലെ ചക്രവർത്തിയും ഏകാധിപതിയുമായിരുന്നു. മെസ്സിയുടെ മനോഭാവമാണ് ഗ്രീസ്‌മാൻ ബാഴ്സയിൽ മോശം പ്രകടനം കാഴ്ച്ചവെക്കാനുള്ള പ്രധാനകാരണം. മെസ്സിയുമായി ഒരു പ്രശ്നവുമില്ല എന്ന് ഗ്രീസ്‌മാൻ പറയുന്നത് ഞാൻ എപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ മെസ്സി ഇക്കാര്യം പറയുന്നത് ഞാൻ ഒരിക്കലും കേട്ടിട്ടില്ല ” ഒൽഹാട്സ് പറഞ്ഞു. എന്നാൽ ഗ്രീസ്‌മാൻ ഇതിനെയെല്ലാം തള്ളിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രസ്താവനക്ക് പിന്നാലെ താനും മെസ്സിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഗ്രീസ്‌മാൻ ഈ പ്രസ്താവനയെ എതിർത്തത്.
"I'm tired of always being to blame for everything" 😳
— MARCA in English (@MARCAinENGLISH) November 18, 2020
Messi has responded to comments made by Griezmann's former agent
😡https://t.co/qNDy6QNQi9 pic.twitter.com/QEKoKlqk30