എല്ലാം മുൻകൂട്ടി കണ്ടവൻ പെപ്,കാസ്റ്റല്ലനോസിനെ കുറിച്ച് അന്ന് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഏൽക്കേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ റയലിനെ പരാജയപ്പെടുത്തിയത്.ജിറോണയുടെ അർജന്റൈൻ താരമായ കാസ്റ്റല്ലനോസാണ് ഈ നാല് ഗോളുകളും നേടിയിട്ടുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലാലിഗയിൽ റയലിനെതിരെ നാലു ഗോളുകൾ നേടുന്ന ആദ്യത്തെ താരമാണ് ഇദ്ദേഹം.

MLS ക്ലബ്ബായ ന്യൂയോർക്ക് സിറ്റി എഫ്സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് ഈ അർജന്റീന താരം ജിറോണക്ക് വേണ്ടി കളിക്കുന്നത്. എന്നാൽ ഈ താരത്തിന്റെ ക്വാളിറ്റി നേരത്തെ തന്നെ തിരിച്ചറിഞ്ഞ ഒരു വ്യക്തിയുണ്ട്,അത് മറ്റാരുമല്ല മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോളയാണ്. യൂറോപ്പിൽ തിളങ്ങാൻ താരത്തിന് കഴിയുമെന്നുള്ള ഒരു പ്രവചനം പെപ് നേരത്തെ 2021ൽ നടത്തിയിരുന്നു.അന്ന് പെപ് കാസ്റ്റല്ലനോസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

“കാസ്റ്റല്ലനോസ് ഇനി അടുത്ത സ്റ്റെപ്പ് എടുത്ത് വെക്കേണ്ടത് യൂറോപ്പിലേക്ക് ആണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്കൗട്ടിംഗ് ടീമിനോട് ഇക്കാര്യം നേരത്തെ സംസാരിച്ചതാണ്, അദ്ദേഹം വളരെ ക്വാളിറ്റി ഉള്ള താരമാണ്.അടുത്ത സ്റ്റെപ്പ് യൂറോപ്പിൽ ആയിരിക്കും. എവിടെയായിരിക്കും എന്നുള്ളത് നമുക്ക് കാത്തിരുന്നു ” ഇതായിരുന്നു പെപ് രണ്ടു വർഷങ്ങൾക്കു മുന്നേ ഈ അർജന്റീന താരത്തെക്കുറിച്ച് പറഞ്ഞിരുന്നത്.

മികച്ച രൂപത്തിൽ ഇപ്പോൾ കളിക്കാൻ ഈ അർജന്റീന താരത്തിന് കഴിയുന്നുണ്ട്. ആകെ 12 ഗോളുകളാണ് കാസ്റ്റല്ലനോസ് ഈ സീസണിൽ ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്.അർജന്റീനയുടെ അണ്ടർ 23 ടീമിന് വേണ്ടി കളിക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *