എല്ലാം നിയന്ത്രണവിധേയം, മെസ്സി അടുത്ത ആഴ്ച്ച തീരുമാനമെടുക്കും,വെറുതെ വിടൂ :സാവി

സമീപകാലത്ത് ലയണൽ മെസ്സിയെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കേണ്ടിവന്ന വ്യക്തിയാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി.ഓരോ തവണ മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോഴും മെസ്സിയെക്കുറിച്ച് അവർ ചോദിക്കാറുണ്ട്.ലയണൽ മെസ്സിയുടെ ഭാവി അദ്ദേഹത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നായിരുന്നു ഏറ്റവും ഒടുവിൽ സാവി പറഞ്ഞിരുന്നത്. മെസ്സിക്ക് ബാഴ്സയിലേക്ക് വരണമെങ്കിൽ ക്രമാതീതമായ രൂപത്തിൽ അദ്ദേഹം സാലറി കുറയ്ക്കേണ്ടി വരും എന്നത് ഇതോടുകൂടി ഉറപ്പാവുകയാണ്.

കഴിഞ്ഞ ദിവസവും സാവി ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സി അടുത്ത ആഴ്ച്ച തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കും എന്ന കാര്യം സാവി സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്സയെ സംബന്ധിച്ചിടത്തോളം എല്ലാം നിയന്ത്രണവിധേയമാണെന്നും ലയണൽ മെസ്സിയെ ഈയൊരവസരത്തിൽ കുറച്ചുനേരം വെറുതെ വിടുകയാണ് ചെയ്യേണ്ടത് എന്നുമാണ് സാവി കൂട്ടിച്ചേർത്തിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കോൺട്രാക്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരിക്കലും എന്നെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നില്ല. കാരണം അവർ എന്നോട് പറഞ്ഞത് എല്ലാം നിയന്ത്രണ വിധേയമാണ് എന്നാണ്. അടുത്ത ആഴ്ച മെസ്സി തന്റെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കും. ലയണൽ മെസ്സി ഇങ്ങോട്ട് വരികയാണെങ്കിൽ അദ്ദേഹം ഞങ്ങളെ ഒരുപാട് സഹായിക്കും എന്നുള്ള കാര്യം എനിക്കറിയാം.പക്ഷേ നമ്മളിപ്പോൾ അദ്ദേഹത്തെ കുറച്ച് സമയം വെറുതെ വിടുകയാണ് വേണ്ടത്.ഫുട്ബോൾ ഇഷ്യൂ എന്ന നിലയിൽ ഇത് അദ്ദേഹത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ സംശയങ്ങൾക്കൊന്നും വകയില്ല, മെസ്സിക്ക് വേണ്ടി എപ്പോഴും ബാഴ്സയുടെ വാതിലുകൾ തുറന്നാണ് കിടക്കുന്നത് “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മെസ്സി ബാഴ്സയിലേക്ക് വരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും നൽകാനാവാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മറ്റു പല ക്ലബ്ബുകളും മെസ്സിയെ സ്വന്തമാക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. ബാഴ്സയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ ചുരുങ്ങിയത് മെസ്സി പ്രീമിയർ ലീഗിലേക്ക് എങ്കിലും എത്തണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *