എയ്ബറിനോടും സമനില, നിരാശയോടെ തലയാട്ടി മെസ്സി, വീഡിയോ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ദുർബലരായ എയ്ബറിനോട് സമനില വഴങ്ങാനായിരുന്നു ബാഴ്സയുടെ വിധി. ചരിത്രത്തിൽ ആദ്യമായാണ് ബാഴ്‌സ മൈതാനമായ ക്യാമ്പ് നൗവിൽ നിന്നും പോയിന്റ് സ്വന്തമാക്കാൻ എയ്ബറിന് കഴിയുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി ബ്രൈത്വെയിറ്റ് പാഴാക്കുകയായിരുന്നു. പിന്നീട് ബ്രൈത്വെയിറ്റ് തന്നെ ഒരു ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡ് ആയി മാറി. പിന്നീട് അരൗഹോ വരുത്തിവെച്ച പിഴവിൽ നിന്ന് ബാഴ്സ ഗോൾ വഴങ്ങുകയും ചെയ്തു. ഒടുവിൽ ഡെംബലെയാണ് ബാഴ്‌സക്ക് സമനില നേടികൊടുത്തത്. സൂപ്പർ താരം ലയണൽ മെസ്സിക്ക് മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. താരത്തിന്റെ വലതു കാലിന്റെ ആങ്കിളിന് ചെറിയ രേഖപ്പെടുത്തിയതിനാലാണ് താരത്തിന് മത്സരം നഷ്ടമായത്. എന്നാൽ മത്സരം കാണാൻ വേണ്ടി മെസ്സി ക്യാമ്പ് നൗവിൽ എത്തിയിരുന്നു.
La decepción de Messi. #LaCasadelFútbol pic.twitter.com/bfahuPsu60
— Fútbol en Movistar+ (@MovistarFutbol) December 29, 2020
എന്നാൽ മത്സരശേഷം സന്തോഷത്തോടെ പോവുന്ന മെസ്സിയെയല്ല കാണാൻ സാധിച്ചത്. ടീമിന്റെ മത്സരഫലത്തിൽ താരം തീർത്തും നിരാശനായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയ ഉടനെ തലയാട്ടി കൊണ്ട് നിരാശയോടെ വേദി വിടുന്ന മെസ്സിയെയാണ് കാണാൻ സാധിച്ചത്. ” ഇതൊന്നും അംഗീകരിക്കാനാവില്ല ” എന്ന രൂപത്തിലാണ് മെസ്സി തലയാട്ടിയത്. ഈ സമനിലയോടെ ബാഴ്സയുടെ സ്ഥിതി പരുങ്ങലിലായിരിക്കുകയാണ്. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബാഴ്സ. 15 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് ആണ് ബാഴ്സയുടെ സമ്പാദ്യം. കേവലം ഏഴ് ജയം മാത്രമാണ് ബാഴ്സക്കുള്ളത്. നാലു തോൽവിയും നാലു സമനിലയും ഇതിനോടകം തന്നെ ബാഴ്സ വഴങ്ങിക്കഴിഞ്ഞു. ഇനി ഹുയസ്കക്കെതിരെയുള്ള മത്സരത്തിൽ മെസ്സി മടങ്ങി വന്നേക്കും.
Watch: Messi shakes head disappointedly following Barcelona's draw with Eibar https://t.co/FDTI2EMzMv
— footballespana (@footballespana_) December 29, 2020