എഫ്സി ബാഴ്സലോണക്ക് പിഴ ചുമത്തി യുവേഫ.

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഇത് പ്രതിസന്ധികളുടെ കാലമാണ്. കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇതുവരെ മുക്തി നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിട്ടില്ല. അതിനുപുറമേ നെഗ്രയ്ര കേസിൽ ഇപ്പോഴും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. വലിയ ഒരു തുക റഫറിമാരുടെ അസോസിയേഷൻ വൈസ് പ്രസിഡണ്ടിന് കൈക്കൂലി ആയി കൊണ്ട് നൽകി എന്ന ആരോപണത്തിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

ഈ വിഷയത്തിൽ യുവേഫ സമാന്തരമായ ഒരു അന്വേഷണം നടത്തുകയും ബാഴ്സ കുറ്റക്കാരാണ് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.പക്ഷേ ശിക്ഷ വിധിച്ചിട്ടില്ല. ഇതിനിടെ യുവേഫ മറ്റൊരു പിഴ കൂടി എഫ്സി ബാഴ്സലോണക്ക് ചുമത്തിയിട്ടുണ്ട്.അതായത് 2022 സാമ്പത്തിക വർഷത്തെ കണക്ക് വിവരങ്ങൾ തെറ്റായി ധരിപ്പിച്ചതിനാലാണ് യുവേഫ ബാഴ്സക്ക് ഫൈൻ ചുമത്തിയിട്ടുള്ളത്. 5 ലക്ഷം യൂറോയാണ് ബാഴ്സക്ക് ഫൈൻ ലഭിച്ചിട്ടുള്ളത്. സ്പാനിഷ് മാധ്യമമായ മാർക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈയിടെ എഫ്സി ബാഴ്സലോണ തങ്ങളുടെ ആസ്തികളുടെ വിൽപ്പന നടത്തിയിരുന്നു. ആ കണക്കുകളിലാണ് ക്ലബ്ബ് കൃത്രിമം കാണിച്ചിട്ടുള്ളത്. ബാഴ്സയെ കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനും യുവേഫയിൽ നിന്ന് പിഴ ലഭിച്ചിട്ടുണ്ട്. ചെറിയ ബാലൻസ് ഡെഫിസിറ്റ് ഉള്ളതിനാലാണ് ഇപ്പോൾ യുണൈറ്റഡിന് ഫൈൻ ലഭിച്ചിട്ടുള്ളത്. മൂന്നുലക്ഷം യൂറോയാണ് യുണൈറ്റഡിന് ലഭിച്ച ഫൈൻ.

ഏതായാലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബാഴ്സലോണ നടത്തുകയാണ്. കഴിഞ്ഞ സീസണിൽ ലാലിഗ കിരീടം നേടാൻ കഴിഞ്ഞത് ബാഴ്സക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. വരുന്ന സീസണിൽ കൂടുതൽ മികച്ച പ്രകടനം ക്ലബ്ബ് സാവിക്ക് കീഴിൽ നടത്തുമെന്നാണ് ആരാധക പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *