എന്റെ പിഴവുകൾ സമ്മതിക്കുന്നു, ചെയ്‍തതെല്ലാം ബാഴ്സയുടെ നല്ലതിന് വേണ്ടി :മെസ്സി

സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം ഏറെ തലവേദന നിറഞ്ഞ ഒരു ട്രാൻസ്ഫർ ജാലകമാണ് ഇത്തവണ കടന്നു പോയത്. ക്ലബ് വിടാൻ അനുവാദം ചോദിച്ചതും ബാഴ്സ സമ്മതിക്കാതിരുന്നതും ഒടുവിൽ ബാഴ്സയുടെ നിർബന്ധത്തിന് വഴങ്ങി മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചതുമൊക്കെ തന്നെയും ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു. ഏതായാലും മെസ്സി ഗോളിന് നൽകിയ അഭിമുഖത്തിൽ താൻ ബാഴ്സയിൽ തുടരുമെന്ന് ഏറ്റു പറഞ്ഞതോടെയാണ് അതിന് വിരാമമായത്. ഇപ്പോഴിതാ താരം നൽകിയ പുതിയ അഭിമുഖത്തിൽ അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ ഭാഗത്തും പിഴവുകൾ ഉണ്ടായിരുന്നുവെന്നും അത് താൻ സമ്മതിക്കുന്നുവെന്നും എന്നാൽ അതെല്ലാം താൻ ചെയ്തത് ബാഴ്സയുടെ നല്ലതിന് വേണ്ടിയാണ് എന്നുമാണ് മെസ്സിയുടെ ഏറ്റു പറച്ചിൽ. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

” ഒരുപാട് വിയോജിപ്പുകൾക്കും അഭിപ്രായവിത്യാസങ്ങൾക്കും ശേഷം ഇതിനൊരു മുഴുവിരാമമിടാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഞാൻ എല്ലാ ബാഴ്സ ആരാധകരോടും തുറന്നു സമ്മതിക്കുന്നു, ഞങ്ങളുടെ ഏറ്റവും മികച്ചത് ഇതുവരെ പുറത്തു വന്നിട്ടില്ല. എന്റെ പിഴവുകൾ ഞാൻ സമ്മതിക്കുന്നു. പക്ഷെ അതെല്ലാം തന്നെ നിലനിന്നത് ബാഴ്സയെ കൂടുതൽ നല്ലതാക്കാനും കരുത്തുറ്റതാക്കാനും വേണ്ടിയായിരുന്നു. ഞാൻ ബാഴ്സയെ പിന്തുടരുന്ന എല്ലാവർക്കും ഒരു സന്ദേശം പകരാൻ ആഗ്രഹിക്കുകയാണ്. ഞാൻ പറഞ്ഞ കാര്യങ്ങളോ പ്രവർത്തിച്ച കാര്യങ്ങളെ നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ ഏതൊക്കെ സമയത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടോ അതെല്ലാം ക്ലബ്ബിന്റെ നല്ലത് വരാൻ ആഗ്രഹിച്ചു കൊണ്ട് മാത്രമായിരുന്നു. ഇപ്പോഴും ഞങ്ങൾക്ക് ലക്ഷ്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. അത് നിറവേറ്റാൻ വേണ്ടി തന്നെയാണ് ഇപ്പോഴും സഞ്ചരിക്കുന്നത് ” മെസ്സി സ്പോർട്ടിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *