എന്ത്‌കൊണ്ടാണ് മെസ്സിയെ എപ്പോഴും കണ്ടെത്താൻ ശ്രമിക്കുന്നത് ? പെഡ്രി വെളിപ്പെടുത്തുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ ഹുയസ്ക്കയെ പരാജയപ്പെടുത്തിയത്. രണ്ട് മനോഹരമായ ഗോളുകൾ നേടിയ മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ നിറഞ്ഞു നിന്നത് മെസ്സിയായിരുന്നു. അതേസമയം യുവതാരം പെഡ്രിയാവട്ടെ ഗ്രീസ്‌മാന്റെ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു. ഈ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് താൻ എന്ത്കൊണ്ടാണ് മെസ്സിക്ക് എപ്പോഴും പാസ് നൽകാൻ ശ്രമിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പെഡ്രി. മെസ്സി പന്തിൽ സ്പർശിക്കുന്ന സമയത്തെല്ലാം എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നാണ് പെഡ്രി പറഞ്ഞിരിക്കുന്നത്. അതായത് മെസ്സിയുടെ കാലിൽ പന്ത് ഉള്ളപ്പോഴെല്ലാം അത് ഗോളോ അസിസ്റ്റോ ആയി മാറാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പെഡ്രിയുടെ കണ്ടെത്തൽ.
Barça's Pedri: Every time Messi touches the ball, something happens https://t.co/FC0m3d01u4
— SPORT English (@Sport_EN) March 15, 2021
” മെസ്സിയോടൊപ്പമുള്ള എല്ലാ മത്സരങ്ങളും എല്ലാ പരിശീലനവേളകളും ഞാൻ പരമാവധി ആസ്വദിക്കാറുണ്ട്.ഞാൻ എപ്പോഴും അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമമാണ് നടത്താറുള്ളത്.കാരണം അദ്ദേഹം ഒരു മികച്ച താരമാണ് എന്നുള്ളത് അദ്ദേഹം ഓരോ മത്സരത്തിലും തെളിയിക്കുന്നതാണ്.അദ്ദേഹത്തിന് പന്ത് കിട്ടുമ്പോഴെല്ലാം എന്തെങ്കിലുമൊക്കെ സംഭവിക്കാം. അത്കൊണ്ടാണ് ഞാൻ എപ്പോഴും അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിക്കുന്നത്.അദ്ദേഹം നേടിയതെല്ലാം അത്ഭുതകരമാണ്.ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം ” പെഡ്രി പറഞ്ഞു
🗣️ Pedri: “I enjoy playing and training with Messi, and I always try to find him… If I give him the ball, something will happen.” pic.twitter.com/LGaysedVWk
— Barça Worldwide (@BarcaWorldwide) March 16, 2021