എന്ത്കൊണ്ട് അവസാന പെനാൽറ്റിയെടുത്തു? പുജ്‌ പറയുന്നു !

ഇന്നലെ നടന്ന സൂപ്പർ കോപ്പ സെമി ഫൈനലിൽ റയൽ സോസിഡാഡിനെ കീഴടക്കി കൊണ്ട് എഫ്സി ബാഴ്സലോണ ഫൈനലിൽ പ്രവേശിച്ചിരുന്നു. നിശ്ചിതസമയത്തും അധികസമയത്തും സമനില പാലിച്ചതിനെ തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് റയൽ സോസിഡാഡിന്റെ മൂന്ന് താരങ്ങൾ പെനാൽറ്റി പാഴാക്കിയപ്പോൾ ബാഴ്സ താരങ്ങളായ ഡിജോങ്, ഗ്രീസ്‌മാൻ എന്നിവർ പാഴാക്കി. ഇതോടെ അവസാന കിക്ക് എടുക്കാൻ വന്ന പുജിന് സമ്മർദ്ദമേറുകയായിരുന്നു.

എന്നാൽ താരം അത്‌ ലളിതമായി ഫിനിഷ് ചെയ്യുകയായിരുന്നു. ആദ്യം പെനാൽറ്റി എടുക്കേണ്ട നാലു താരങ്ങളെ കൂമാൻ തീരുമാനിച്ചിരുന്നു. അഞ്ചാമത്തെ പെനാൽറ്റി താൻ എടുക്കാമെന്നേറ്റ് പുജ്‌ ധൈര്യപൂർവ്വം മുന്നോട്ട് വരികയായിരുന്നു. തന്റേത് ഗോളാവുമെന്ന് അറിയാമായിരുന്നുവെന്നും അതിനാലാണ് താൻ പെനാൽറ്റി എടുക്കാൻ മുന്നോട്ട് വന്നതെന്നുമായിരുന്നു പുജ്‌ ഇതേകുറിച്ച് പറഞ്ഞത്.

” അഞ്ചാമത്തെ പെനാൽറ്റി ഞാൻ ആവിശ്യപ്പെടുകയായിരുന്നു. ബോൾ എടുത്തപ്പോൾ തന്നെ എനിക്കറിയാം ഇത് ഗോളാവുമെന്ന്. ആ പൂർണ്ണബോധ്യം എനിക്കുണ്ടായിരുന്നു. എങ്ങോട്ട് ഷൂട്ട്‌ ചെയ്യണമെന്നുള്ളത് എനിക്കറിയില്ലായിരുന്നു. പക്ഷെ എനിക്ക് എന്നിൽ തന്നെ വിശ്വാസമുണ്ടായിരുന്നു. എനിക്കൊരിക്കലും എന്റെ സന്തോഷം നഷ്ടപ്പെട്ടിട്ടില്ല. കൂമാൻ മിനുട്ടുകൾ അനുവദിച്ചാൽ ഞാൻ അത്‌ മുതലെടുക്കും. ഞാൻ എപ്പോഴും ഫസ്റ്റ് ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ” പുജ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *