എന്തുകൊണ്ട് റോക്കിനെ പുറത്തിരുത്തുന്നു? ഇതൊക്കെ തനിക്കും സംഭവിച്ചതാണെന്ന് ചാവി!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് വിറ്റോർ റോക്കിനെ എഫ്സി ബാഴ്സലോണ ക്ലബ്ബിലേക്ക് കൊണ്ടുവന്നത്.ചാവിയായിരുന്നു സീസണിന്റെ മധ്യത്തിൽ തന്നെ അദ്ദേഹത്തെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. എന്നാൽ താരം അർഹിക്കുന്ന രൂപത്തിലുള്ള അവസരങ്ങൾ നൽകാൻ ഈ പരിശീലകൻ തയ്യാറായില്ല. 11 മത്സരങ്ങളിൽ നിന്ന് കേവലം 276 മിനിട്ട് മാത്രമാണ് റോക്ക് കളിച്ചിട്ടുള്ളത്.എന്നിട്ടും രണ്ട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അവസരങ്ങൾ ലഭിക്കാത്തതിൽ താരത്തിന്റെ ഏജന്റ് ചാവിക്കും ബാഴ്സ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

ബാഴ്സ വിടാൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏതായാലും റോക്കിനെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ ചാവി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തേക്കാൾ മികച്ച പ്രകടനം നടത്തുന്നവർ ഉണ്ടായതുകൊണ്ടാണ് അദ്ദേഹം പുറത്തിരിക്കേണ്ടി വരുന്നത് എന്നാണ് ചാവി പറഞ്ഞിട്ടുള്ളത്. ബാഴ്സയുടെ രീതികൾ റോക്ക് പഠിക്കേണ്ടതുണ്ടെന്നും ഇത്തരം അനുഭവങ്ങൾ തന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടായിട്ടുണ്ടെന്നും ചാവി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ജനുവരിയിൽ തന്നെ അദ്ദേഹത്തെ ടീമിനോടൊപ്പം ചേർക്കാൻ ഞങ്ങൾക്ക് പ്ലാനുകൾ ഇല്ലായിരുന്നു. ഈ സമ്മറിൽ അദ്ദേഹത്തെ കൊണ്ടുവരാനായിരുന്നു ഞങ്ങളുടെ പദ്ധതി.ഗാവി,ബാൾഡെ എന്നിവർക്ക് പരിക്കേറ്റതോടുകൂടിയാണ് ഇദ്ദേഹത്തെ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചത്.ഒരു താരം എന്ന നിലയിൽ ഇനിയും അദ്ദേഹം ഒരുപാട് പഠിക്കാനുണ്ട്.ഇവിടുത്തെ രീതികൾ പഠിക്കാനുണ്ട്.എന്നിട്ട് അദ്ദേഹം മറ്റുള്ള താരങ്ങളുമായി മത്സരിക്കണം.എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു വിവാദം എന്ന് എനിക്ക് മനസ്സിലാകുന്നില്ല.അദ്ദേഹത്തെക്കാൾ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ ഇവിടെയുണ്ട്.അതുകൊണ്ടാണ് അദ്ദേഹത്തിന് അവസരങ്ങൾ നൽകാത്തത്. എന്റെ ജീവിതത്തിൽ ഉടനീളം ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് “ഇതാണ് ചാവി പറഞ്ഞിട്ടുള്ളത്.

വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് റോക്കിന് ലഭിച്ചിട്ടുള്ളത്. ഈ ബ്രസീലിയൻ താരത്തെ പകരക്കാരനായി കൊണ്ടു പോലും ഉപയോഗപ്പെടുത്താൻ ചാവി മടിക്കുന്നതായി കാണാം. ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിടാൻ ഇപ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. ബാഴ്സ വിടുകയാണെങ്കിൽ അത് പെർമനന്റ് ഡീലിലായിരിക്കുമെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *