എന്തുകൊണ്ട് അർജന്റൈൻ താരങ്ങളെ കൊണ്ടുവരുന്നില്ല? ഈ ക്ലബ്ബിന്റെ നിലവാരത്തിന് പറ്റിയ താരങ്ങൾ വേണമെന്ന് പെരസ്.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്ലബ്ബ് ആയിക്കൊണ്ട് പരിഗണിക്കപ്പെടുന്ന ക്ലബ്ബാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ UCL കിരീടങ്ങൾ നേടിയ ക്ലബ്ബും ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് കിരീടങ്ങൾ നേടിയ ക്ലബ്ബ് റയൽ മാഡ്രിഡ് ആണ്.സമീപവർഷങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നുണ്ട്.

എന്നാൽ റയൽ മാഡ്രിഡിന് വേണ്ടി അർജന്റൈൻ താരങ്ങൾ കളിക്കുക എന്നത് ഇപ്പോൾ അപൂർവമായിട്ടുണ്ട്. കൃത്യമായി പറയുകയാണെങ്കിൽ കഴിഞ്ഞ 10 വർഷമായി ഒരു അർജന്റൈൻ താരത്തെ പോലും റയൽ മാഡ്രിഡ് സീനിയർ ടീമിലേക്ക് കൊണ്ടുവന്നിട്ടില്ല.ഏറ്റവും അവസാനമായി കൊണ്ടുവന്ന താരം ഏഞ്ചൽ ഡി മരിയയാണ്.നിക്കോ പാസ് ഉണ്ടെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹം റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിലെ അംഗമാണ്.

എന്തുകൊണ്ടാണ് റയൽ മാഡ്രിഡ് അർജന്റൈൻ താരങ്ങളോട് ഈ അവഗണന കാണിക്കുന്നത് എന്നത് റയൽ മാഡ്രിഡ് പ്രസിഡണ്ടായ പെരസിനോട് മുൻ റയൽ മാഡ്രിഡ് താരമായിരുന്ന ഓസ്കാർ റുഗ്ഗെരി നേരിട്ട് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം പെരസ് പറഞ്ഞിട്ടുണ്ട്.പെരസിന്റെ മറുപടിയായി കൊണ്ട് റുഗ്ഗെരി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

“ഓസ്ക്കാർ,നമ്മുടെ ക്ലബ്ബിന് ആവശ്യമുള്ളത് സാധാരണ താരങ്ങളിൽ നിന്നും വ്യത്യസ്തമായ താരങ്ങളെയാണ്. ഈ ക്ലബ്ബിന്റെ നിലവാരത്തിലുള്ള താരങ്ങളെയാണ് നമുക്ക് വേണ്ടത്. എല്ലാവരെയും അന്ധാളിപ്പിക്കുന്ന രൂപത്തിലുള്ള മികവ് നമ്മുടെ താരങ്ങൾക്ക് ഉണ്ടാവണം ” ഇതാണ് പെരസ് മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.

ലോക ചാമ്പ്യന്മാരായതോടുകൂടി അർജന്റൈൻ താരങ്ങൾക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ വളരെയധികം ഡിമാൻഡ് രേഖപ്പെടുത്തുകയായിരുന്നു.അർജന്റൈൻ യുവ പ്രതിഭയായ എച്ചവേരിയിൽ റയൽ മാഡ്രിഡിന് താല്പര്യമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *