എനിക്ക് ക്രിസ്റ്റ്യാനോയും റാമോസും പെപേയുമുള്ള ഒരു സ്‌ക്വാഡുണ്ടായിരുന്നു:ആഞ്ചലോട്ടി
2013ലായിരുന്നു കാർലോ ആഞ്ചലോട്ടി ആദ്യമായി റയൽ മാഡ്രിഡിന്റെ പരിശീലകനായി കൊണ്ട് എത്തിയത്. തുടർന്ന് 2014ൽ ചാമ്പ്യൻസ് ലീഗ് കിരീടം റയലിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.2015ൽ അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു. പിന്നീട് 2021ൽ വീണ്ടും അദ്ദേഹം റയൽ മാഡ്രിഡിന്റെ പരിശീലകനായി.ഇത്തവണ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഒരു മികച്ച സ്‌ക്വാഡ് തന്നെയാണ് ഇപ്പോൾ റയൽ മാഡ്രിഡിന് ഉള്ളത്.
കോച്ചിങ് കരിയറിൽ ലഭിച്ച ഏറ്റവും മികച്ച സ്‌ക്വാഡ് ഇതാണോ?ആഞ്ചലോട്ടിയോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. എന്നാൽ മികച്ച സ്‌ക്വാഡ് തിരഞ്ഞെടുക്കൽ ബുദ്ധിമുട്ടാണ് എന്നുള്ള കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയും റാമോസും പെപേയുമൊക്കെയുള്ള ഒരു സ്‌ക്വാഡ് തനിക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” സത്യത്തിൽ എനിക്ക് ലഭിച്ച ഏറ്റവും മികച്ച സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം എപ്പോഴും റയൽ മാഡ്രിഡിന് ഒരു മികച്ച സ്‌ക്വാഡ് ഉണ്ടായിരിക്കും.ക്രിസ്റ്റ്യാനോ റൊണാൾഡോ,റാമോസ്,പെപേ,ബെയ്ൽ,കാസമിറോ,ക്രൂസ് എന്നിവർ അടങ്ങിയ ഒരു സ്‌ക്വാഡ് എനിക്കുണ്ടായിരുന്നു. എനിക്ക് എപ്പോഴും മികച്ച സ്‌ക്വാഡ് ലഭ്യമായിരുന്നു ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ സൂപ്പർ താരങ്ങളാൽ സമ്പന്നമാണ് റയൽ മാഡ്രിഡ്. ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ മൂല്യമുള്ള നാല് താരങ്ങളിൽ മൂന്നു താരങ്ങളും റയൽ മാഡ്രിഡിലാണ് കളിക്കുന്നത്.വിനീഷ്യസ് ജൂനിയർ,കിലിയൻ എംബപ്പേ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് ആ മൂന്ന് താരങ്ങൾ. ഏറ്റവും മൂല്യമുള്ള നാലാമത്തെ താരം മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാലന്റാണ്.