എനിക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകിയത് ആഞ്ചലോട്ടി: തുറന്ന് പറഞ്ഞ് ലെവന്റോസ്ക്കി

ഈ സീസണിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ പുറത്തെടുക്കുന്നത്. പ്രതിസന്ധികൾ നിരവധി ഉണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്യാൻ ഈ പരിശീലകന് കഴിഞ്ഞിട്ടുണ്ട്.സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ഇതിനോടകം തന്നെ അവർ സ്വന്തമാക്കി കഴിഞ്ഞു. ലാലിഗ കിരീടം അവർ ഉറപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ബയേൺ മ്യൂണിക്കാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.

നേരത്തെ ബയേണിനെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കാർലോ ആഞ്ചലോട്ടി. അന്ന് ഈ പരിശീലകന് കീഴിൽ കളിച്ച റോബർട്ട് ലെവന്റോസ്ക്കി ഇന്ന് ബാഴ്സലോണയുടെ താരമാണ്.ആഞ്ചലോട്ടിയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ ലെവന്റോസ്ക്കി പറഞ്ഞിട്ടുണ്ട്. തനിക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകിയത് ഈ പരിശീലകനാണ് എന്നാണ് ലെവ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ആഞ്ചലോട്ടി ഒരു മഹത്തായ പരിശീലകനാണ്. അത് നിങ്ങൾക്ക് റയൽ മാഡ്രിഡിൽ കാണാൻ സാധിക്കും. താരങ്ങൾ അദ്ദേഹത്തെ അന്ധമായി പിന്തുടരുക തന്നെ ചെയ്യും.മാത്രമല്ല അദ്ദേഹം മികച്ച ഒരു വ്യക്തി കൂടിയാണ്.താരങ്ങളോട് എപ്പോഴും സംസാരിക്കും. എനിക്ക് ഒരു സ്പെഷ്യലായിട്ടുള്ള ഫീലിംഗ് നൽകിയത് അദ്ദേഹമാണ്. സെൽഫ് കോൺഫിഡൻസ് മാത്രമല്ല അദ്ദേഹം നൽകിയിട്ടുള്ളത്. എന്റെ കരിയറിൽ എനിക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ കഴിയുമെന്നുള്ള ഒരു ഫീലിംഗ് നൽകിയത് അദ്ദേഹമാണ് ” ഇതാണ് ആഞ്ചലോട്ടിയെ കുറിച്ച് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

ഇനി ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ റയൽ മാഡ്രിഡും ബയേണും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ആദ്യ പാദ സെമി ഫൈനൽ മത്സരം നടക്കുക.ബയേണിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം. മാഞ്ചസ്റ്റർ സിറ്റിയുടെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ് ഇപ്പോൾ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *