എട്ടാം ബാലൻഡിയോർ മെസ്സി ബാഴ്സ മ്യൂസിയത്തിന് നൽകി ! കാരണം എന്ത് ?

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയത് സാക്ഷാൽ ലയണൽ മെസ്സി തന്നെയാണ്.ഏർലിംഗ് ഹാലന്റിനെയാണ് ലയണൽ മെസ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയ താരം ലയണൽ മെസ്സിയാണ്. 8 തവണയാണ് ലയണൽ മെസ്സി ഈ ഗോൾഡൻ ബോൾ സ്വന്തമാക്കിയിട്ടുള്ളത്.

ഇതിൽ 6 പുരസ്കാരങ്ങൾ ലയണൽ മെസ്സി എഫ്സി ബാഴ്സലോണ സ്വന്തമാക്കിയതാണ്. ഏഴാമത്തെ പുരസ്കാരം അഥവാ 2021ൽ നേടിയ പുരസ്കാരം മെസ്സി പിഎസ്ജിയിൽ ഉണ്ടായിരുന്ന സമയത്ത് സ്വന്തമാക്കിയതാണ്. എട്ടാമത്തെ പുരസ്കാരം ഇന്റർ മയാമിയുടെ താരം ആയിരിക്കെ സ്വന്തമാക്കിയ ഒന്നാണ്. എന്നാൽ ഈ 8 ബാലൺഡി’ഓർ പുരസ്കാരങ്ങളും ലയണൽ മെസ്സി പ്രദർശിപ്പിക്കുക എഫ്സി ബാഴ്സലോണയുടെ മ്യൂസിയത്തിലാണ്. ഇക്കാര്യം സ്പാനിഷ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

2021ൽ നേടിയ ബാലൺഡി’ഓർ നേരത്തെ തന്നെ ലയണൽ മെസ്സി ബാഴ്സലോണ മ്യൂസിയത്തിന് നൽകിയിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരവും ലയണൽ മെസ്സി ബാഴ്സ മ്യൂസിയത്തിന് നൽകിയിട്ടുള്ളത്.ഇതിന്റെ കാരണം മറ്റൊന്നുമല്ല,ബാഴ്സയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്.മെസ്സി തന്നെ ഇക്കാര്യം നേരത്തെ തുറന്നു പറഞ്ഞിരുന്നു. അതായത് താൻ ഇക്കാലമത്രയും നേടിയതിനെല്ലാം ബാഴ്സലോണയോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു ലയണൽ മെസ്സി പറഞ്ഞിരുന്നത്.

2021ൽ മെസ്സി നേടിയ ബാലൺഡി’ഓറിന് ബാഴ്സയുമായി ബന്ധമുണ്ട്. എന്തെന്നാൽ ആ കാലയളവിലെ പകുതി സീസൺ മെസ്സി അവിടെയായിരുന്നു കളിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ വർഷം നേടിയ ബാലൺഡി’ഓറിന് ബാഴ്സയുമായി യാതൊരുവിധ ബന്ധവുമില്ല. എന്നിട്ടും ലയണൽ മെസ്സി അത് ബാഴ്സ മ്യൂസിയത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. മെസ്സിയുടെ 8 ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഒരുമിച്ച് പ്രദർശിപ്പിക്കാൻ സാധിക്കുന്നത് ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം കൂടുതൽ ഗുണകരമാകുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *