എങ്ങാനും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായാൽ വലിയ നാണക്കേടായിരിക്കും : ബാഴ്സ പരിശീലകൻ സാവി
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കളത്തിൽ ഇറങ്ങുന്നുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
കഴിഞ്ഞ ഇന്ററിനെതിരെയുള്ള മത്സരത്തിൽ ബാഴ്സക്ക് തോൽവി വഴങ്ങേണ്ടി വന്നിരുന്നു.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടുകയും ബയേൺ വിക്ടോറിയക്കെതിരെ ഒരു പോയിന്റ് നേടുകയും ചെയ്താൽ ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവും.
അങ്ങനെ പുറത്തായാൽ അത് വലിയ നാണക്കേടായിരിക്കും എന്നുള്ള കാര്യം ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുണ്ട്. എന്നാൽ തങ്ങൾ പോസിറ്റീവായി മാത്രമാണ് ചിന്തിക്കുന്നതെന്നും സാവി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
After the match against Celta, Xavi told his players: "We are going to be brave against Inter. We will go for them!"
— Barça Universal (@BarcaUniversal) October 10, 2022
— @fansjavimiguel pic.twitter.com/sDy81APu33
” യുവേഫ ചാമ്പ്യൻസ് ലീഗിൽ നേരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് വലിയ നിരാശയും നാണക്കേടുമായിരിക്കും നൽകുക. പക്ഷേ ഞങ്ങൾ പോസിറ്റീവായി കൊണ്ട് മാത്രമാണ് ചിന്തിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണ്. പക്ഷേ ഞങ്ങൾ ധീരതയോടു കൂടി പോരാടും.മൂന്ന് പോയിന്റുകൾ നേടിക്കൊണ്ട് ചാമ്പ്യൻസ് ലീഗിൽ തന്നെ തുടരുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം.വിജയം മാത്രമാണ് ഞങ്ങൾക്ക് ആവശ്യം. തീർത്തും കംഫർട്ടബിൾ അല്ലാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ ഉള്ളത്. കാരണം ബയേണിനേതിരെ ഒരുപാട് അവസരങ്ങൾ ഞങ്ങൾ പാഴാക്കി. മാത്രമല്ല മിലാനിൽ റഫറിയിങ് വിവാദം ഉണ്ടാവുകയും ചെയ്തു. അതെല്ലാം പരിഹരിക്കാനുള്ള ഒരു അവസരമാണ് ഞങ്ങൾക്ക് ഇപ്പോൾ ഈ മത്സരത്തിൽ ഉള്ളത് ” സാവി പറഞ്ഞു.
ബയേണിനോടും ഇന്ററിനോടും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതാണ് ബാഴ്സക്ക് കാര്യങ്ങൾ ഇത്ര സങ്കീർണ്ണമാക്കിയത്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടുകയാണെങ്കിൽ കഴിഞ്ഞ സീസണിലേതുപോലെ ബാഴ്സ യൂറോപ ലീഗ് കളിക്കേണ്ടി വന്നേക്കും.