എംബപ്പേ റയൽ മാഡ്രിഡിന്റെ രണ്ടാം ക്രിസ്റ്റ്യാനോയാവുമോ?
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വലുതായിരുന്നു.സാന്റിയാഗോ ബെർണാബുവിൽ അദ്ദേഹത്തെ പ്രസന്റ് ചെയ്ത ദിവസം തന്നെ റെക്കോർഡ് പിറന്നിരുന്നു. പിന്നീട് റയൽ മാഡ്രിഡിന് വേണ്ടി 438 മത്സരങ്ങൾ കളിച്ച റൊണാൾഡോ 450 ഗോളുകളും 131 അസിസ്റ്റുകളും സ്വന്തമാക്കുകയായിരുന്നു. കൂടാതെ നിരവധി കിരീടങ്ങളും നേട്ടങ്ങളും സ്വന്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ഉണ്ടാക്കിയ ആ ഇമ്പാക്ട് ആവർത്തിക്കാൻ കിലിയൻ എംബപ്പേക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. ഒരുപാട് കാലമായി റയൽ മാഡ്രിഡ് കാത്തിരുന്ന താരമാണ് എംബപ്പേ.ഒടുവിൽ അദ്ദേഹം റയൽ മാഡ്രിഡിലേക്ക് വരാൻ തീരുമാനിച്ചിരിക്കുന്നു.പിഎസ്ജിയിൽ അസാധാരണ പ്രകടനം നടത്തി കൊണ്ടാണ് കിലിയൻ എംബപ്പേ ഇപ്പോൾ റയൽ മാഡ്രിഡിലേക്ക് വരുന്നത്.
🚨 Kylian Mbappé has opted to join Real Madrid this summer.
— PSGhub (@PSGhub) February 3, 2024
PSG are financially and psychologically ready for his departure.@le_Parisien ✈️🇪🇸 pic.twitter.com/JWa2bYGb7U
പിഎസ്ജിക്ക് വേണ്ടി 288 മത്സരങ്ങൾ കളിച്ച എംബപ്പേ 241 ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച കണക്കുകൾ അദ്ദേഹത്തിന് അവിടെ അവകാശപ്പെടാൻ ഉണ്ട്. ആ ഗോളടി മികവും മികച്ച പ്രകടനവും എംബപ്പേക്ക് റയൽ മാഡ്രിഡിൽ പുറത്തെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്ടിച്ച ഇമ്പാക്ട് ആവർത്തിക്കാൻ ഈ ഫ്രഞ്ച് സൂപ്പർതാരത്തിന് സാധിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം.റയൽ മാഡ്രിഡിന് ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങൾ റൊണാൾഡോ നേടിക്കൊടുത്തിട്ടുണ്ട്. മാത്രമല്ല റയലിൽ വച്ചുകൊണ്ട് നിരവധി ബാലൺഡി’ഓർ പുരസ്കാരങ്ങളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഇമ്പാക്ട് ആണ് എംബപ്പേ റയലിൽ സൃഷ്ടിക്കേണ്ടത്.
എംബപ്പേ പിഎസ്ജിയിൽ മികച്ച പ്രകടനം നടത്തുമ്പോഴും കളക്ടീവായിട്ട് പ്രത്യേകിച്ചൊന്നും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് എംബപ്പേ പിഎസ്ജി വിടാൻ തീരുമാനിച്ചതും. താരത്തെ റയൽ മാഡ്രിഡ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതും ആരാധകരിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം ലെഫ്റ്റ് വിങ്ങിൽ ഓൾറെഡി അവിടെ വിനീഷ്യസ് ജൂനിയർ ഉണ്ട്. ഇനിയെല്ലാം കാർലോ ആഞ്ചലോട്ടിയുടെ കൈകളിലാണ്.എംബപ്പേയെ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ തീർച്ചയായും ഒരു രണ്ടാം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ജനിക്കുക തന്നെ ചെയ്യും.