എംബപ്പേ റയലിലേക്ക്, സാധ്യതകൾ ഏറെയാണ്: ടെബാസ് പറയുന്നു.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ തീരുമാനം അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ലോകമുള്ളത്.ഈ സീസണോടു കൂടി അദ്ദേഹത്തിന്റെ ക്ലബുമായുള്ള കോൺട്രാക്ട് അവസാനിക്കും.ഈ കരാർ അദ്ദേഹം പുതുക്കിയിട്ടില്ല. പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിലാണ് താരം തീരുമാനമെടുക്കാനുള്ളത്. കരാർ പുതുക്കുന്നില്ലെങ്കിൽ അദ്ദേഹം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് എത്തും.

ഈ സമ്മറിൽ അവസാനമായി താരത്തിനു വേണ്ടി ശ്രമം നടത്താൻ റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുണ്ട്. ഇത്തവണ താരം വരുന്നില്ലെങ്കിൽ പിന്നീട് ഒരിക്കലും കൊണ്ടുവരേണ്ടതില്ല എന്ന് തീരുമാനം ക്ലബ്ബ് എടുത്തതായി ചില മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ഏതായാലും ഇത്തവണ റയൽ മാഡ്രിഡിലേക്ക് എംബപ്പേ വരാൻ ഏറെ സാധ്യതകൾ ഉണ്ട് എന്നുള്ള കാര്യം ലാലിഗയുടെ പ്രസിഡണ്ടായ ഹവിയർ ടെബാസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. 50%ത്തിലധികം സാധ്യതകളുണ്ട് എന്നാണ് ലാലിഗ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തവണ എംബപ്പേ വരാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.തീർച്ചയായും ഇത് റയൽ മാഡ്രിഡിനെ ആശ്രയിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്.ബെല്ലിങ്ങ്ഹാം വന്നതോടുകൂടി അവർക്ക് മറ്റൊരു സ്റ്റാറിനെ ലഭിച്ചു കഴിഞ്ഞു.വിനീഷ്യസ് ജൂനിയർ ഓൾറെഡി അവിടെയുണ്ട്.താരത്തിന് റയൽ മാഡ്രിഡിലേക്ക് വരണമെന്നുണ്ടെങ്കിൽ ഇവിടെ സാധ്യതകൾ ഏറെയാണ്. 50%ത്തിലധികം സാധ്യതകൾ നിലനിൽക്കുന്നുണ്ട് “ഇതാണ് ലാലിഗയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

കിലിയൻ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ട് വരാൻ തീരുമാനിച്ചാലും റയൽ മാഡ്രിഡിന് ഒരിക്കലും എളുപ്പമുള്ള കാര്യമായിരിക്കില്ല. കാരണം ഉയർന്ന സാലറിക്ക് പുറമേ സൈനിങ്ങ് ബോണസ് കൂടി താരം ആവശ്യപ്പെട്ടേക്കും. താരം ആവശ്യപ്പെടുന്ന തുക നൽകാൻ റയൽ മാഡ്രിഡ് തയ്യാറാകുമോ എന്നതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *