എംബപ്പേ റയലിലേക്ക് വരും, ഞാൻ സഹായിക്കും : വിനീഷ്യസ് ജൂനിയർ പറയുന്നു!

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക.ആ കരാർ പുതുക്കാൻ ഇതുവരെ എംബപ്പേ തയ്യാറായിട്ടില്ല. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് എത്തുമെന്നുള്ള റൂമറുകൾ പതിവുപോലെ വ്യാപകമാണ്. എന്നാൽ എംബപ്പേ തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ എംബപ്പേയുമായി സൗഹൃദബന്ധം വെച്ച് പുലർത്തുന്ന വ്യക്തിയാണ്.എംബപ്പേ ഒരു ദിവസം റയൽ മാഡ്രിലേക്ക് വരുമെന്ന് വിനീഷ്യസ് പറഞ്ഞിട്ടുണ്ട്. അതിനുവേണ്ടി താൻ ക്ലബ്ബിനെ സഹായിക്കുമെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ എംബപ്പേക്ക് മെസ്സേജുകൾ അയച്ചിട്ട് മാസങ്ങളായി. ലോകത്തെ ഏറ്റവും മികച്ച ടീം റയൽ മാഡ്രിഡാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു.കമവിങ്കയെ റയലിൽ എത്തിക്കാൻ ഞാൻ ക്ലബ്ബിനെ സഹായിച്ചിരുന്നു. അതുപോലെ എംബപ്പേയുടെ കാര്യത്തിലും ഞാൻ സഹായിക്കും.ജൂഡ് ബെല്ലിങ്ഹാം റയലിലേക്ക് വരുമെന്ന് എനിക്കറിയാമായിരുന്നു. അത് വളരെ മനോഹരമായ രീതിയിൽ തന്നെ നടന്നു. ഇവിടെയുള്ള എല്ലാവരും എംബപ്പേയോടൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു.ഒരു ദിവസം അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംബപ്പേ.ഒരുപക്ഷേ ലോകത്തെ ഏറ്റവും മികച്ച താരം അദ്ദേഹമായിരിക്കാം ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.

എംബപ്പേ റയൽ മാഡ്രിലേക്ക് വരുമെന്നുള്ള റൂമറുകൾക്ക് വർഷങ്ങൾക്കു മുന്നേ തുടക്കമായതാണ്. എന്നാൽ പിഎസ്ജിയിൽ തന്നെ തുടരാൻ എംബപ്പേ തീരുമാനിക്കുകയായിരുന്നു. അടുത്ത സമ്മറിൽ എങ്കിലും എംബപ്പേ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *