എംബപ്പേ റയലിന്റെ ഫോക്കസ് നഷ്ടപ്പെടുത്തിയോ? ആഞ്ചലോട്ടി പറയുന്നു.
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിടുകയാണ് എന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം പിഎസ്ജി പ്രസിഡണ്ടായ നാസർ അൽ ഖലീഫിയോടും പിഎസ്ജിയിലെ തന്റെ സഹതാരങ്ങളോടും അറിയിച്ചിട്ടുണ്ട്. മാത്രമല്ല എംബപ്പേ റയൽ മാഡ്രിഡുമായി കരാറിൽ എത്തി എന്നുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. 2029 വരെയുള്ള ഒരു കോൺട്രാക്ടിലായിരിക്കും എംബപ്പേ ഒപ്പ് വെക്കുക എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എംബപ്പേയുടെ ട്രാൻസ്ഫർ സാഗ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യമാണ്.എന്നാൽ ഇതിനിടെ ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു. പതിനാലാം സ്ഥാനത്തുള്ള റയോ വല്ലക്കാനോയാണ് റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചിട്ടുള്ളത്.എംബപ്പേയുടെ ഈ ട്രാൻസ്ഫർ സാഗ റയലിന്റെ ഫോക്കസ് നഷ്ടപ്പെടുത്തിയോ എന്ന് പരിശീലകനായ ആഞ്ചലോട്ടിയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അത് അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.ആഞ്ചലോട്ടിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
🚨 BREAKING: Kylian Mbappe has already signed with Real Madrid. @Santi_J_FM pic.twitter.com/YIs26dEjl7
— Madrid Xtra (@MadridXtra) February 19, 2024
” ഞങ്ങൾ എപ്പോഴും വളരെയധികം ഫോക്കസ്ഡാണ്.ഇന്നും ഞങ്ങൾ അങ്ങനെ തന്നെയായിരുന്നു. ഈ സീസണിൽ എന്തെങ്കിലും കാര്യത്തിന്റെ പേരിൽ ടീമിനെ ശകാരിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്.ഇവിടെ വിജയിക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.ചെറിയ പിച്ചാണ്. അതിനോട് അഡാപ്റ്റ് ആവേണ്ടതുണ്ട്. നമ്മൾ വ്യത്യസ്തമായ മത്സരം തന്നെ കളിക്കേണ്ടതുണ്ട് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
നിരവധി പ്രതിസന്ധിയിലൂടെയാണ് റയൽ മാഡ്രിഡ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.പരിക്കുകാരണം പല താരങ്ങളെയും അവർക്ക് നഷ്ടമായിട്ടുണ്ട്. പ്രത്യേകിച്ച് പ്രതിരോധത്തിലെ പല താരങ്ങളും ഇപ്പോൾ പുറത്താണ്. ഇതിനുപുറമേ കാർവഹൽ,കമവിങ്ക എന്നിവർ സസ്പെൻഷൻ മൂലം അടുത്ത മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നേക്കും.