എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ച് പറഞ്ഞ് പ്രസിഡന്റ്!
റയലിന്റെ മോഹങ്ങൾക്ക് തിരിച്ചടിയേൽപ്പിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പിഎസ്ജിയുടെ പ്രസിഡന്റ് നാസർ അൽ ഖലീഫി പുറത്ത് വിട്ടത്. റയലിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായ കിലിയൻ എംബപ്പേ പിഎസ്ജി വിട്ട് എങ്ങോട്ടുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് പിഎസ്ജിയുടെ പ്രസിഡന്റ്. എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ 2022-ലാണ് അവസാനിക്കുക. താരം കരാർ പുതുക്കിയിട്ടില്ല എന്ന് മാത്രമല്ല, അതുമായി ബന്ധപ്പെട്ട ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. ഈ സീസണിന് ശേഷം തീരുമാനിക്കാം എന്നാണ് ഇപ്പോൾ എംബപ്പേയുടെ നിലപാട്.
Mbappe is staying for sure, says PSG chief https://t.co/GaobqoDBtk
— SPORT English (@Sport_EN) April 20, 2021
എന്നാൽ സൂപ്പർ താരം കരാർ പുതുക്കി കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് നാസർ അൽ ഖലീഫി. കഴിഞ്ഞ ദിവസം എൽ ചിരിങ്കിറ്റോ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ റയൽ താരത്തിന് വേണ്ടിയുള്ള ശ്രമത്തിൽ നിന്ന് പിന്തിരിയില്ല. ഈ വരുന്ന സമ്മറിൽ എംബപ്പേയെ ടീമിൽ എത്തിക്കാൻ റയൽ കിണഞ്ഞു പരിശ്രമിക്കുമെന്നാണ് വാർത്തകൾ. പിഎസ്ജിയുടെ പ്രധാനപ്പെട്ട താരമാണ് എംബാപ്പേ. ലീഗിൽ 23 ഗോളുകൾ നേടിയ താരം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സ, ബയേൺ എന്നിവരെ പിഎസ്ജി കീഴടക്കിയപ്പോൾ ഭൂരിഭാഗം ഗോളുകളും പിറന്നത് ഈ സൂപ്പർ താരത്തിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു.
Mbappe is staying for sure, says PSG chief https://t.co/GaobqoDBtk
— SPORT English (@Sport_EN) April 20, 2021