എംബപ്പേ ഇന്ന് മാഡ്രിഡിൽ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ കുറിച്ച് നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ എംബപ്പേ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുമതി താരം തേടി എന്നുമായിരുന്നു റൂമറുകൾ. ഒട്ടുമിക്ക ഫ്രഞ്ച് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടുകൂടി കിലിയൻ എംബപ്പേയെ റയൽ മാഡ്രിഡുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകളും സജീവമാണ്. ഈ സീസണിനു മുന്നേ എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കിയതോടുകൂടി എല്ലാ റൂമറുകളും അവസാനിച്ചിരുന്നു.എന്നാൽ റയൽ പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസ് എംബപ്പേക്ക് മുന്നിലുള്ള വാതിലുകൾ അടച്ചിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
ഈ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ കിലിയൻ എംബപ്പേ ഇന്ന് മാഡ്രിഡിൽ എത്തിയിട്ടുണ്ട്.എന്നാൽ അത് റയൽ മാഡ്രിഡുമായി ബന്ധപ്പെട്ടതല്ല. മറിച്ച് മാഡ്രിഡിലെ ലാസ് വെന്റാസിൽ കാളപ്പോര് മത്സരം അരങ്ങേറുന്നുണ്ട്. ഇത് കാണാൻ വേണ്ടിയാണ് എംബപ്പേ മാഡ്രിഡിൽ എത്തിയിട്ടുള്ളത്.കഡേന കോപേ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🇪🇸 Mbappé sera à Madrid demain soir pour assister à une corrida avec Gianluigi Donnarumma, Keylor Navas et Sergio Ramos.https://t.co/nf1tKCnMx5
— RMC Sport (@RMCsport) October 11, 2022
എന്നാൽ എംബപ്പേ മാത്രമല്ല മാഡ്രിഡിൽ എത്തിയിട്ടുള്ളത്. മറിച്ച് മുൻ റയൽ താരങ്ങളായ സെർജിയോ റാമോസ്,കെയ്ലർ നവാസ്, ഇറ്റാലിയൻ താരമായ ജിയാൻ ലൂയിജി ഡോണ്ണാരുമ എന്നിവരും മാഡ്രിഡിൽ കാളപ്പോര് കാണാൻ വേണ്ടി എത്തിയിട്ടുണ്ട്.മാഡ്രിഡിൽ ബുധനാഴ്ച വൈകിട്ടാണ് കാളപ്പോര് മത്സരം നടക്കുക.
ഏതായാലും കിലിയൻ എംബപ്പേ തന്നെയാണ് ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ക്ലബ്ബിൽ ഹാപ്പിയല്ല എന്നുള്ളത് വളരെ വ്യക്തമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങളായിരിക്കും ഇനി പിഎസ്ജി നടത്തുക.