എംബപ്പേയേക്കാൾ മികച്ച താരമാണ് ഫാറ്റി : ലാലിഗ പ്രസിഡന്റ്!
ലാലിഗയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നിരവധി സൂപ്പർ താരങ്ങളെ അവർക്ക് നഷ്ടമായിട്ടുണ്ട്. നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ട ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ്. ഒടുവിൽ ലയണൽ മെസ്സിയും സെർജിയോ റാമോസും തങ്ങളുടെ ക്ലബുകളോട് വിടപറഞ്ഞു കൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറി.
ഈ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് ലാലിഗയെ ബാധിച്ചിട്ടുണ്ടെങ്കിലും ലാലിഗയുടെ പ്രസിഡന്റായ ഹവിയർ ടെബാസിനെ സംബന്ധിച്ചിടത്തോളം അതൊന്നും ആശങ്കക്ക് വക നൽകുന്നില്ല. അൻസു ഫാറ്റി, വിനീഷ്യസ് എന്നിവരെ പോലെയുള്ള താരങ്ങളിൽ ആണ് അദ്ദേഹം പ്രതീക്ഷ വെച്ച് പുലർത്തുന്നത്. അൻസു ഫാറ്റി കിലിയൻ എംബപ്പേയേക്കാൾ മികച്ച താരമാണ് എന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ടെബാസ് നടത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ As റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘Better Than Mbappé’ – Javier Tebas Makes Sensationalized Remarks Regarding Ansu Fati https://t.co/gHxX6de6Gu
— PSG Talk (@PSGTalk) November 13, 2021
“സ്പെയിനിന് പുറത്തുള്ളവർക്കും മൂല്യം കൽപ്പിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്.ഞങ്ങൾക്ക് അൻസു ഫാറ്റിയുണ്ട്.നിർഭാഗ്യവശാൽ അദ്ദേഹമിപ്പോൾ പരിക്കിന്റെ പിടിയിലാണ്.പക്ഷേ അദ്ദേഹം കിലിയൻ എംബപ്പേക്ക് തുല്യനോ അതല്ലെങ്കിൽ എംബയേക്കാൾ മികച്ച താരമാണ് എന്നുള്ളത് അദ്ദേഹം തെളിയിച്ചിട്ടുണ്ട് ” ടെബാസ് പറഞ്ഞു.
മുമ്പും ഇത്തരത്തിലുള്ള പ്രസ്താവനയിലൂടെ ടെബാസ് ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അതേസമയം റയൽ ലക്ഷ്യമിടുന്ന താരം കൂടിയാണ് എംബപ്പേ.