എംബപ്പേക്കായി ആദ്യ ഓഫർ നൽകി റയൽ മാഡ്രിഡ്‌!

ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സ്പാനിഷ് വമ്പൻമാരായ റയൽ ഒരു നിർണായക നീക്കം നടത്തിയിരിക്കുകയാണിപ്പോൾ. റയലിന്റെ ഏറ്റവും വലിയ ലക്ഷ്യമായ സൂപ്പർ താരം കിലിയൻ എംബപ്പേക്ക്‌ ആദ്യമായി റയൽ ഒരു ഓഫർ നൽകിയിരിക്കുകയാണിപ്പോൾ.160 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി റയൽ പിഎസ്ജിക്ക്‌ വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ പ്രമുഖ ഫുട്ബോൾ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഈയൊരു ഓഫർ ഇതുവരെ പിഎസ്ജി സ്വീകരിച്ചിട്ടില്ല.പിഎസ്ജിയിൽ തുടരാൻ താല്പര്യമില്ല എന്നുള്ള കാര്യം എംബപ്പേ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പിഎസ്ജിയുടെ മൂന്നോളം ഓഫറുകളായിരുന്നു എംബപ്പേ നിരസിച്ചിരുന്നത്. അദ്ദേഹത്തിന് റയലിലേക്ക് ചേക്കേറാൻ തന്നെയാണ് താല്പര്യം.

അത്കൊണ്ട് തന്നെ പിഎസ്ജി താരത്തെ പോകാൻ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റയലിന്റെ ഓഫറിനോട് ഇതുവരെ പിഎസ്ജി ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.അടുത്ത വർഷം ഫ്രീ ഏജന്റാവാനാരിക്കുന്ന താരമാണ് എംബപ്പേ. അത്കൊണ്ട് തന്നെ പിഎസ്ജി ഇപ്പോൾ താരത്തെ വിട്ടു നൽകുന്നില്ല എങ്കിൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ഫ്രീയായി കൊണ്ട് സൈൻ ചെയ്യാനാണ് പെരെസിന്റെയും റയലിന്റെയും പദ്ധതി.

അതേസമയം ഒരു പ്രീമിയർ ലീഗ് ക്ലബ് താരത്തിന് വേണ്ടി രംഗത്തുണ്ട് എന്ന വാർത്തകൾ ഈയിടെ പുറത്തേക്ക് വന്നിരുന്നു. ഇക്കാര്യം ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ നിരസിച്ചിട്ടുണ്ട്. നിലവിൽ റയൽ മാത്രമാണ് എംബപ്പേക്ക്‌ വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഉള്ളത്. ഈ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുന്നേ താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് നിലവിൽ റയലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *