ഉപേക്ഷിക്കുന്നത് സ്നേഹം കൊണ്ട് : വൈകാരിക പ്രസംഗവുമായി പീക്കെ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ അൽമേറിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ഡെമ്പലെ,ഡി യോങ് എന്നിവരായിരുന്നു ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ ഇതിഹാസം ജെറാർഡ് പീക്കെയുടെ അവസാനത്തെ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 85ആം മിനുട്ട് വരെ താരം കളിക്കുകയും ചെയ്തിരുന്നു.
ഏതായാലും ക്യാമ്പ് നൗവിൽ നടന്ന വിടവാങ്ങൽ പ്രസംഗത്തിൽ വളരെ വൈകാരികമായി കൊണ്ടാണ് പീക്കെ സംസാരിച്ചിട്ടുള്ളത്. ചിലപ്പോൾ സ്നേഹം പ്രകടിപ്പിക്കേണ്ടത് ഉപേക്ഷിച്ചു കൊണ്ടായിരിക്കും എന്നാണ് പീക്കെ പറഞ്ഞിട്ടുള്ളത്. താൻ ബാഴ്സയിലേക്ക് ഒരിക്കൽ തിരിച്ചെത്തുമെന്നും പീക്കെ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Gerard Piqué: “In life, when you get older, you realize that sometimes to love is to let go. I'm convinced that I’ll be here again in the future”. 🔵🔴
— Fabrizio Romano (@FabrizioRomano) November 5, 2022
“I love Barça. That's why I consider it's the right moment to go. This is not a goodbye. I was born here, I’ll die here”. pic.twitter.com/ubmNqKrfGy
” ആദ്യമായി ഞാൻ എല്ലാവർക്കും നന്ദി പറയുന്നു.ഇവിടെയുള്ള എല്ലാവരും എന്നെ സഹായിക്കുകയും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി തരുകയും ചെയ്തിട്ടുണ്ട്.ജീവിതത്തിൽ നിങ്ങൾക്ക് പ്രായമാകുമ്പോൾ ഉപേക്ഷിച്ചു പോകലും സ്നേഹത്തിന്റെ ഭാഗമാണ് എന്നുള്ളത് നിങ്ങൾക്ക് മനസ്സിലാവും.ഇതാണ് പോവാനുള്ള കൃത്യമായ സമയം എന്ന് ഞാൻ കരുതുന്നു.പക്ഷേ ഭാവിയിൽ എനിക്ക് ഇവിടേക്ക് തന്നെ തിരിച്ചെത്താൻ കഴിയും എന്ന് ബോധ്യമുണ്ട്. ഇതൊരു വിടപറച്ചിൽ ഒന്നുമല്ല. മുമ്പ് ഞാൻ ഇവിടുന്ന് പോവുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്.ഞാൻ ഇവിടെയാണ് ജനിച്ചത്, ഞാനിവിടെ തന്നെയാണ് മരിക്കുക ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.
ബാഴ്സയുടെ യൂത്ത് ടീമിലൂടെ വളർന്ന പീക്കെ പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയിരുന്നു.2008ലായിരുന്നു പീക്കെ പിന്നീട് ബാഴ്സയിൽ തന്നെ തിരിച്ചെത്തിയത്.