ഉടൻ തന്നെ കരാർ പുതുക്കില്ല, മെസ്സിയുടെ പദ്ധതികൾ ഇങ്ങനെ!

സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമേ ഒള്ളൂ. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാഴ്‌സ പ്രസിഡന്റ്‌ ജോയൻ ലാപോർട്ട ചർച്ചകൾ ആരംഭിച്ചിരുന്നു. മെസ്സിയുടെ പിതാവും ഏജന്റുമായി ജോർഗേ മെസ്സി കഴിഞ്ഞ ആഴ്ച്ച അർജന്റീനയിൽ നിന്നും ബാഴ്സലോണയിലേക്ക് തിരികെ എത്തി ലാപോർട്ടയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിൽ തന്നെ മെസ്സിയുടെ നിലപാട് വ്യക്തമായിട്ടുണ്ട്. ഉടൻ തന്നെ കരാർ പുതുക്കാൻ മെസ്സി ഉദ്ദേശിക്കുന്നില്ല. മറിച്ച് ഈ സീസണിന് ശേഷം ബാഴ്‌സയുടെ പുരോഗതിക്ക് അനുസരിച്ചും ലാപോർട്ടയുടെ വാഗ്ദാനങ്ങളെ ആശ്രയിച്ചുമായിരിക്കും മെസ്സി കരാർ പുതുക്കുക.

നിലവിൽ മെസ്സിയുടെ പദ്ധതി എന്തെന്നാൽ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളതാണ്. കോപ്പ ഡെൽ റേ കിരീടം നേടിയത് മെസ്സിക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ലാ ലിഗ കിരീടമാണ് ഇപ്പോഴത്തെ മെസ്സിയുടെ ലക്ഷ്യം.അത്കൊണ്ട് തന്നെ ഈ സീസണിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ഒരു അന്തിമതീരുമാനം കൈകൊള്ളുക. അത്‌ മാത്രമല്ല കുറച്ചു ഉറപ്പ് കൂടി മെസ്സിക്ക് ലാപോർട്ടയിൽ നിന്ന് കിട്ടാനുണ്ട്. ലാപോർട്ടയെ മെസ്സിക്ക് വിശ്വാസമാണ് എന്ന് മാർക്ക ചൂണ്ടികാണിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിൽ നിന്നും ചില കാര്യങ്ങൾ മെസ്സി പ്രതീക്ഷിക്കുന്നുണ്ട്.നെയ്മറെ തിരികെ എത്തിക്കുമോ ഇല്ലയോ എന്ന കാര്യത്തിലുള്ള തീരുമാനം മെസ്സിക്ക് അറിയേണ്ടതുണ്ട്. അത്പോലെ തന്നെ സെർജിയോ അഗ്വേറൊയുടെ കാര്യത്തിലുള്ള തീരുമാനവും മെസ്സിക്ക് അറിയണം. ഇതിനെയൊക്കെ ആശ്രയിച്ചാവും മെസ്സി തീരുമാനിക്കുക. പക്ഷെ എന്ത് വിലകൊടുത്തും മെസ്സിയെ കൺവിൻസ്‌ ചെയ്യിക്കുമെന്ന് ലാപോർട്ട മുമ്പേ തന്നെ പറഞ്ഞതാണ്. അത്കൊണ്ട് തന്നെ മെസ്സി ബാഴ്സയിൽ തുടരാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നതും.

Leave a Reply

Your email address will not be published. Required fields are marked *