ഉടനടി മെസ്സിയെ വേണം, ജനുവരിയിൽ ശ്രമങ്ങൾ നടത്താൻ ബാഴ്സ!
കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. രണ്ടു വർഷത്തെ കരാറിലായിരുന്നു താരം ഒപ്പു വച്ചിരുന്നത്. അതായത് ഈ സീസണോടുകൂടി ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. ഈ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. എന്നാൽ വേൾഡ് കപ്പിന് ശേഷം മാത്രമാണ് മെസ്സി ഈ വിഷയത്തിൽ തീരുമാനമെടുക്കുക.
അതേസമയം ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ എഫ്സി ബാഴ്സലോണക്ക് താല്പര്യമുണ്ട് എന്നുള്ളത് നേരത്തെ വ്യക്തമായ ഒരു കാര്യമാണ്.മെസ്സിയുടെ അദ്ധ്യായം അവസാനിച്ചിട്ടില്ല എന്നാണ് താൻ വിശ്വസിക്കുന്നത് എന്നായിരുന്നു ലാപോർട്ട പറഞ്ഞിരുന്നത്. മെസ്സിക്ക് വേണ്ടി ബാഴ്സയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുമെന്ന് സാവിയും അറിയിച്ചിരുന്നു.
പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ ഉടൻ സ്വന്തമാക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്താൻ സാധ്യതയുണ്ട് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) October 30, 2022
അതായത് മെസ്സി കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ മെസ്സിയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കൈമാറുന്നതാവും പിഎസ്ജിക്ക് സാമ്പത്തികപരമായി ഗുണം ചെയ്യുക. എന്നാൽ പിഎസ്ജി മെസ്സിയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കൈവിടാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്.കാരണം അത്രയേറെ മികവോടുകൂടിയാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
ഈ സീസണിൽ മെസ്സി ക്ലബ്ബിന് വേണ്ടി 12 ഗോളുകളും 13 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.അതേസമയം അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സിറ്റിയും ചെൽസിയും മെസ്സിക്ക് വേണ്ടി ശ്രമിച്ചേക്കും എന്നുള്ള റൂമറുകളും സജീവമാണ്.