ഉജ്ജ്വലവിജയവുമായി ബാഴ്സ,ബെൻസിമയുടെ മികവിൽ റയൽ മാഡ്രിഡ്.
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് വമ്പൻ വിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ അൽമേരിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കരി ബെൻസിമയുടെ റയലിന് ഈ വിജയം നേടി കൊടുത്തിട്ടുള്ളത്. ശേഷിച്ച ഗോൾ റോഡ്രിഗോയുടെ വകയായിരുന്നു.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഗോൾ കണ്ടെത്തി.17ആം മിനുട്ടിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ബെൻസിമ രണ്ടാം ഗോൾ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിന് മുന്നേ ലഭിച്ച പെനാൽറ്റി ബെൻസിമ ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ഹാട്രിക്ക് പൂർത്തിയാക്കി. 47ആം മിനിട്ടിലാണ് സെബയോസിന്റെ അസിസ്റ്റിൽ നിന്നും റോഡ്രിഗോ ഗോൾ കണ്ടെത്തിയത്.ലസാറോ,റോബർടോൺ എന്നിവരാണ് അൽമേരിയക്ക് വേണ്ടി ഗോളുകൾ നേടിയത്.
Karim Benzema is now the fourth-highest scorer in La Liga history 💪 pic.twitter.com/codNCmUYE1
— GOAL (@goal) April 29, 2023
അതേസമയം മറ്റൊരു മത്സരത്തിൽ ബാഴ്സയും തകർപ്പൻ വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ ബെറ്റിസിനെ ബാഴ്സ പരാജയപ്പെടുത്തിയത്.ലെവന്റോസ്ക്കി,ക്രിസ്റ്റൻസൺ,റാഫീഞ്ഞ എന്നിവരാണ് ഗോളുകൾ നേടിയത്. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു.33ആം മിനുട്ടിൽ ഗോൺസാലസ് റെഡ് കാർഡ് കണ്ട് പുറത്തുപോയത് ബാഴ്സക്ക് അനുകൂലമാവുകയായിരുന്നു.
32 മത്സരങ്ങളിൽ നിന്ന് 79 പോയിന്റ് ഉള്ള ബാഴ്സ ഒന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 68 പോയിന്റ് ഉള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ് ഉള്ളത്.