ഈ സീസണിൽ കിരീടം നേടിയില്ലെങ്കിൽ എന്റെ കഥ കഴിഞ്ഞത് തന്നെ : സാവി

2021 നവംബർ മാസത്തിലാണ് സാവി എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി കൊണ്ട് ചുമതലയേൽക്കുന്നത്. പക്ഷേ ഇതുവരെ ബാഴ്സക്ക് ഒരു കിരീടം നേടിക്കൊടുക്കാൻ സാവിക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ഒരു കിരീടമെങ്കിലും ബാഴ്സയ്ക്ക് ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ ലാലിഗയിൽ ബാഴ്സ ഒന്നാം സ്ഥാനത്താണ്. മാത്രമല്ല ഇന്ന് നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിയിൽ റയൽ ബെറ്റിസാണ് ബാഴ്സയുടെ എതിരാളികൾ.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സാവി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ സീസണിൽ ചുരുങ്ങിയത് ഒരു കിരീടമെങ്കിലും നേടണമെന്നാണ് സാവി പറഞ്ഞിട്ടുള്ളത്. അല്ലെങ്കിൽ എല്ലാവരും ചേർന്നുകൊണ്ട് തന്റെ കഥ കഴിക്കുമെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ സീസണിൽ ഒരൊറ്റ കിരീടങ്ങൾ പോലും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവർ എല്ലാവരും ചേർന്ന് എന്റെ കഥ കഴിക്കും. ബാഴ്സ പരിശീലകൻ എന്ന നിലയിൽ ആദ്യ കിരീടം നേടുന്നതിന് വേണ്ടി ഞാൻ വളരെയധികം ആവേശഭരിതനും പ്രചോദിതനുമാണ്. കിരീടം നേടുക എന്ന അതിയായ ആഗ്രഹം എനിക്കുണ്ട്.ഈ സൂപ്പർ കപ്പ് കിരീടം നേടുക എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങൾ നല്ല രീതിയിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇനി ഞങ്ങൾക്ക് കിരീടമാണ് ആവശ്യം ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി കഴിഞ്ഞാൽ ഫൈനലിൽ പ്രവേശിക്കാൻ ബാഴ്സക്ക് സാധിക്കും.ഒരു എൽ ക്ലാസിക്കോ ഫൈനൽ ആയിരിക്കും അങ്ങനെയാണെങ്കിൽ നമ്മെ കാത്തിരിക്കുക. എന്തെന്നാൽ വലൻസിയയെ പരാജയപ്പെടുത്തിക്കൊണ്ട് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *