ഈ സീസണിൽ ഒരേ തൂവൽപക്ഷികളായി ബാഴ്സയും റയലും, കണക്കുകൾ ഇങ്ങനെ !

സ്പെയിനിലെ എന്നല്ല യൂറോപ്പിലെ തന്നെ രണ്ട് പവർഹൗസുകളാണ് റയൽ മാഡ്രിഡും ബാഴ്സയും എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. എന്നാൽ ഈയിടെയായിട്ട് ഇരു ക്ലബുകൾക്കും ശക്തിക്ഷയം സംഭവിച്ചതയാണ് കാണാൻ സാധിക്കുന്നത്. ഇരു ക്ലബുകളുടെയും ആ ആധിപത്യം നിലനിർത്താൻ ഇപ്പോൾ അവർക്ക് സാധിക്കുന്നില്ല. കഴിഞ്ഞ സീസണിൽ ഒരൊറ്റ കിരീടം പോലും നേടാനാവാതെയാണ് ബാഴ്‌സ സീസൺ അവസാനിപ്പിച്ചതെങ്കിൽ റയൽ മാഡ്രിഡിന് ആശ്വാസമായി കൊണ്ട് ലാലിഗ നേടാൻ സാധിച്ചു. ഈ സീസണിലും കാര്യങ്ങൾക്ക്‌ വിത്യാസമില്ല. സൂപ്പർ കോപ്പ കിരീടം അത്‌ലെറ്റിക്ക് ബിൽബാവോയാണ് നേടിയത്. സെമിയിൽ റയലിനെയും ഫൈനലിൽ ബാഴ്സയെയുമാണ് അത്‌ലെറ്റിക്ക് ബിൽബാവോ കീഴടക്കിയത്.

ലാലിഗയുടെ കാര്യത്തിലേക്ക് വന്നാലും ഇത്‌ തന്നെയാണ് സ്ഥിതി. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ അത്‌ലെറ്റിക്കോ വിജയിച്ചാൽ റയലുമായി 10 പോയിന്റ് വിത്യാസവും ബാഴ്സയുമായി 13 പോയിന്റ് വിത്യാസവും നേടാൻ അത്‌ലെറ്റിക്കോക്ക്‌ സാധിക്കും. ചാമ്പ്യൻസ് ലീഗിലേക്ക് വന്നാൽ ബാഴ്‌സയുടെ എതിരാളികൾ പിഎസ്ജിയാണ്. റയലിന്റെ എതിരാളികൾ അറ്റലാന്റയുമാണ്. ഇരുടീമുകളും മികച്ച പ്രകടനം കാഴ്ച്ചവെച്ചില്ലെങ്കിൽ അതും തീരുമാനമാവും. പിന്നെയുള്ള പ്രതീക്ഷ കോപ്പ ഡെൽ റേയാണ്. ഇതിന്റെ പ്രീ ക്വാർട്ടറിൽ കോർനെല്ലയാണ് ബാഴ്സയുടെ എതിരാളികൾ. ഇവരായിരുന്നു അത്‌ലെറ്റിക്കോയെ പുറത്താക്കിയത്. അതേസമയം അൽകൊയാനോയെയാണ് റയൽ നേരിടേണ്ടത്. ചുരുക്കത്തിൽ കോപ്പ ഡെൽ റേയാണ് ഇരുവരുടെയും പ്രതീക്ഷ. അതും നേടാൻ സാധിച്ചിട്ടില്ലെങ്കിൽ കിരീടമില്ലാത്ത ഒരു വർഷമായി മാറാനുള്ള സാധ്യതകൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *