ഈ സമ്മറിൽ റയലിന്റെ പ്രധാനസൈനിങ് ഉണ്ടാവും, റിപ്പോർട്ട്‌

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ്‌ ഒരു പ്രധാനപ്പെട്ട സൈനിങ്‌ നടത്തുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം എൽ ചിരിങ്കിറ്റോ ടിവിയിൽ സംഘടിപ്പിക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ അഭിമുഖത്തിലാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.ജോസെപ് പെട്രറോൾ എന്ന മാധ്യമപ്രവർത്തകനാണ് ഇക്കാര്യം അറിയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പേ, എർലിങ് ഹാലണ്ട് എന്നിവരിൽ ഒരാളെ റയൽ ടീമിൽ എത്തിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.അതേസമയം ക്രിസ്റ്റ്യാനോ യുവന്റസ് വിടാൻ സാധ്യതയുണ്ട് എന്നും ഏജന്റ് ആയ മെൻഡസ് താരം റയലിലേക്ക് എത്തുന്നതിന്റെ സൂചനകൾ നൽകിയിരുന്നുവെന്നും ഇദ്ദേഹം അറിയിച്ചു. കൂടാതെ അഗ്വേറൊ ബാഴ്‌സയിൽ എത്താനുള്ള സാധ്യതയും ഇദ്ദേഹം വിവരിച്ചു.

” എനിക്ക് ഉറപ്പുള്ള കാര്യം എന്തെന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ ഒരു പ്രധാനപ്പെട്ട സൈനിങ്‌ നടത്തും എന്നുള്ളതാണ്. വ്യാഴാഴ്ച രാത്രി ജോർഗേ മെൻഡസ് ക്രിസ്റ്റ്യാനോ റയലിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു.ക്രിസ്റ്റ്യാനോയെ കൂടുതൽ കാലം താങ്ങാൻ യുവന്റസിന് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.അത്കൊണ്ട് തന്നെ അടുത്ത സീസണിൽ ക്രിസ്റ്റ്യാനോ യുവന്റസിൽ ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല.ബാഴ്‌സയുടെ കാര്യത്തിലേക്ക് അവർ കാര്യമായി തന്നെ സെർജിയോ അഗ്വേറൊയെ നോട്ടമിടുന്നുണ്ട്.മെസ്സി പിഎസ്ജിയിലേക്ക് പോവുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *