ഈ പ്രായത്തിൽ വിശ്വസിച്ച് സൈൻ ചെയ്യാൻ കഴിയുന്നത് ഇവരെ മാത്രം,മെസ്സിക്കും CR7നുമൊപ്പം തന്നേയും ഉൾപ്പെടുത്തി ഡാനി!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവസിനെ എഫ്സി ബാഴ്സലോണ തിരിച്ചെത്തിച്ചത്.38-കാരനായ താരത്തിന് ബാഴ്സയുമായി ഒത്തിണങ്ങാൻ അധികം സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഗ്രനാഡക്കെതിരെയുള്ള മത്സരത്തിൽ താരം ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു.
ഏതായാലും കഴിഞ്ഞ ദിവസം കാറ്റലൂണിയ റേഡിയോ എന്ന മാധ്യമത്തിന് ഡാനി ആൽവെസ് ഒരു അഭിമുഖം നൽകിയിരുന്നു.38 വയസ്സുള്ള കളിക്കാരെ സൈൻ ചെയ്യുകയാണെങ്കിൽ ഏത് താരങ്ങളെയൊക്കെ സൈൻ ചെയ്യുമെന്നായിരുന്നു ഡാനിയോട് ചോദിക്കപ്പെട്ട ഒരു ചോദ്യം.38 വയസ്സാണെങ്കിലും മെസ്സി,ക്രിസ്റ്റ്യാനോ,സ്ലാട്ടൻ എന്നിവരോടൊപ്പം തന്നേയും സൈൻ ചെയ്യുമെന്നാണ് ഡാനി ആൽവസ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 19, 2022
” 38-ആമത്തെ വയസ്സിലും ഞാൻ സൈൻ ചെയ്യുന്ന താരങ്ങൾ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ,സ്ലാട്ടൻ ഇബ്രാഹിമോവിച്ച്,ഡാനി ആൽവെസ് എന്നിവരായിരിക്കും.അതായത് വിരമിക്കണമെന്ന് മറ്റുള്ളവർ പറയരുതെന്ന് ആഗ്രഹിക്കുന്ന താരങ്ങളാണ് ഇവർ ” ഇതാണ് ഡാനി പറഞ്ഞിരിക്കുന്നത്.
അതേസമയം മെസ്സി ബാഴ്സയിൽ വിരമിക്കണമെന്നുള്ള ആഗ്രഹവും ഡാനി ആൽവസ് പങ്കുവെക്കുന്നുണ്ട്.അതിങ്ങനെയാണ്. ” മെസ്സി അദ്ദേഹത്തിന്റെ കരിയർ ബാഴ്സയിൽ പൂർത്തിയാക്കുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരിക്കും.മെസ്സിയെ സംബന്ധിച്ചിടത്തോളം അതൊരു സമ്മാനമായിരിക്കും.ബാഴ്സക്ക് അതിനെ പരിപാലിക്കുകയും ചെയ്യാം ” ഇതാണ് ആൽവെസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ ലാലിഗയിൽ ആറാം സ്ഥാനത്താണ് ബാഴ്സ.ഇനി കോപ ഡെൽ റേയിൽ അത്ലറ്റിക്ക് ക്ലബാണ് ബാഴ്സയുടെ എതിരാളികൾ.