ഈ പിള്ളേർ മറ്റൊരു യുഗം സൃഷ്ടിക്കുമെന്ന് ചാവി,ലാ മാസിയ തന്നെ താരം!
എഫ്സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയ അക്ഷരാർത്ഥത്തിൽ ഒരു ടാലന്റ് ഫാക്ടറി തന്നെയാണ്. ഒരുപാട് മികച്ച താരങ്ങളെ ലാ മാസിയ ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് എന്നത് സംശയങ്ങൾ ഒന്നുമില്ലാതെ പറയാൻ സാധിക്കും.ബാഴ്സലോണയിൽ മാത്രമല്ല, അർജന്റീനയിലും ഒരു യുഗം തന്നെ സൃഷ്ടിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴും ലാ മാസിയയിൽ നിന്ന് നിരവധി പ്രതിഭകൾ ഫുട്ബോൾ ലോകത്തേക്ക് പ്രവഹിക്കുകയാണ്.ഈയിടെ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ രണ്ടു താരങ്ങളാണ് ലാമിനെ യമാലും പൗ കുബാർസിയും.ചാവി ഇപ്പോൾ ഇവരെ സ്ഥിരമായി ഉപയോഗപ്പെടുത്താറുണ്ട്.ഈ രണ്ട് താരങ്ങളും ഭാവി വാഗ്ദാനങ്ങളാണ്. ഇവർക്ക് ബാഴ്സലോണയിൽ മറ്റൊരു യുഗം സൃഷ്ടിക്കാൻ കഴിയുമെന്ന് ചാവി തന്നെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔵🔴 Xavi: "Pau Cubarsi and Lamine Yamal can mark a new era here at Barça".
— Fabrizio Romano (@FabrizioRomano) March 29, 2024
"They are performing on the biggest stage here at the best level, absolutely. Now they have to maintain this level and I’m sure that they have all the attributes to do this". pic.twitter.com/ubpljpZg3j
“ലാമിനെ യമാലിനും കുബാർസിക്കും ഇവിടെ ബാഴ്സലോണയിൽ പുതിയ ഒരു യുഗം രചിക്കാൻ സാധിക്കും.ബിഗ്ഗസ്റ്റ് സ്റ്റേജിൽ ഏറ്റവും ബെസ്റ്റ് ലെവലിൽ അവർ പെർഫോം ചെയ്യുന്നു.മികച്ച പ്രകടനമാണ് അവർ നടത്തുന്നത്. ഈയൊരു ലെവൽ അവർ മെയിന്റയിൻ ചെയ്തു കൊണ്ടുപോയാൽ തീർച്ചയായും അവർക്ക് അതിന് സാധിക്കുക തന്നെ ചെയ്യും ” ഇതാണ് ചാവി പറഞ്ഞിട്ടുള്ളത്.
കേവലം 16 വയസ്സ് മാത്രമുള്ള ലാമിനേ യമാൽ ഇപ്പോൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഈ താരം നടത്തിയിട്ടുള്ളത്. അതേസമയം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നാപോളിക്കെതിരെ കിടിലൻ പ്രകടനം പുറത്തെടുത്ത് ഏവരുടെയും കൈയ്യടി നേടിയ താരമാണ് പ്രതിരോധ നിര താരം കൂടിയായ കുബാർസി.