ഈ തോൽവി വേദനിപ്പിക്കുന്നു : സാവി

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ മറ്റൊരു തോൽവി കൂടി ഏറ്റുവാങ്ങിയിരുന്നു.റയൽ ബെറ്റിസാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സയെ പരാജയപ്പെടുത്തിയത്.സ്വന്തം മൈതാനത്ത് ബാഴ്‌സ ലീഗിലെ നാലാം തോൽവി ഏറ്റുവാങ്ങിയത്.

ഏതായാലും ഈ തോൽവിയിലുള്ള നിരാശ ബാഴ്‌സ പരിശീലകനായ സാവി പങ്കു വെച്ചിട്ടുണ്ട്. ഈ തോൽവി അർഹിച്ചതല്ലെന്നും ഇത് വല്ലാതെ വേദനിപ്പിക്കുന്നുവെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ മികച്ച രീതിയിൽ ആയിരിക്കുന്ന സമയത്ത് കൗണ്ടറിലൂടെയാണ് ആ ഗോൾ പിറന്നത്.ഞങ്ങൾ കൂടുതൽ ടാക്ടിക്കൽ ആവേണ്ടതുണ്ട്.അത്തരമൊരു കൗണ്ടർ അനുവദിക്കാൻ പാടില്ലായിരുന്നു.അവരുടെ ഇത്തരത്തിലുള്ള മാറ്റത്തെ കുറിച്ച് ഞങ്ങൾക്ക് അറിയാമായിരുന്നു.മത്സരത്തിൽ മികച്ച നിമിഷങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ ഈ മത്സരഫലം വലിയ ഒരു പണിഷ്മെന്റ് ആയിപ്പോയി.സ്വന്തം മൈതാനത്ത് ഏറ്റ തോൽവി വേദനിപ്പിക്കുന്നു.ഞങ്ങൾ നല്ല ഫോമിലായിരുന്നു. പക്ഷേ ചില സമയത്ത് ഫുട്ബോൾ ഇങ്ങനെയാണ്.ഞങ്ങൾ മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തേണ്ടതുണ്ട്.കൗണ്ടർ അറ്റാക്കുകളെ തടയേണ്ടതുണ്ട്.ഇത്തരം സന്ദർഭങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്.ഞങ്ങൾ ആഗ്രഹിക്കുന്ന ബാഴ്‌സ ഇത് തന്നെയാണ്, പക്ഷേ ഇനിയും ഇമ്പ്രൂവ് ആവാനുണ്ട്.ടാക്ടിക്കലി ഞങ്ങൾ മെച്ചപ്പെടാനുണ്ട് ” സാവി പറഞ്ഞു.

നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ബാഴ്‌സയുള്ളത്.15 മത്സരങ്ങളിൽ നിന്ന് 23 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം.39 പോയിന്റുള്ള റയലാണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *