ഈ അവസരത്തിൽ മെസ്സി ബാഴ്സ വിടരുതെന്ന് റൊണാൾഡോ ലിമ !
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുമോ അതോ ബാഴ്‌സയിൽ തന്നെ തുടരുമോ എന്ന ചോദ്യത്തിനുത്തരം ഇതുവരെ ഫുട്ബോൾ ലോകത്തിന് ലഭിച്ചിട്ടില്ല. ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രമുഖർ ഈ വിഷയവുമായി തങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിച്ചു കഴിഞ്ഞു. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ മെസ്സി ബാഴ്‌സ വിടരുതെന്നാണ് റൊണാൾഡോയുടെ അഭിപ്രായം. മെസ്സി ക്ലബ് വിടാൻ ആലോചിക്കുന്നത് അനവസരത്തിലാണെന്നും ഇങ്ങനെയൊരു പ്രതിസന്ധിയിൽ ബാഴ്സ കൈവിടാൻ പാടില്ല എന്നുമാണ് റൊണാൾഡോ അറിയിച്ചിരിക്കുന്നത്. കുറച്ചു മുമ്പ് സാന്റാന്റർ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു ഈ ഇതിഹാസതാരം. താനായിരുന്നുവെങ്കിൽ മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
He has experience in forcing a move away from Barcelona #mcfc https://t.co/xUfbEe7A2I
— Manchester City News (@ManCityMEN) August 27, 2020
“ഈ സമയത്ത് മെസ്സി ക്ലബ് വിടുന്നത് അനവസരത്തിലാണ്. ഇത് പലർക്കിടയിലും അനിഷ്ടത്തിന് കാരണമാവും. പ്രത്യേകിച്ച് ഈ പ്രതിസന്ധി സമയത്ത് ബാഴ്സ വിടുന്നത് നല്ലതല്ല. ബാഴ്സലോണയുടെ മുഖമുദ്രയാണ് മെസ്സി. ഞാൻ ആയിരുന്നു ബാഴ്സലോണയിൽ ഇപ്പോൾ ഉള്ളതെങ്കിൽ അദ്ദേഹത്തെ ക്ലബ് വിടാൻ അനുവദിക്കില്ല. ക്ലബുമായി വളരെയധികം ആഴത്തിലുള്ളതും കരുത്തേറിയതുമായ ബന്ധമാണ് മെസ്സിക്കുള്ളത്. അത്കൊണ്ട് തന്നെ അദ്ദേഹം ക്ലബുമായുള്ള ഇഷ്ടത്തിന് അറുതി വരുത്തുമെന്ന് തോന്നുന്നില്ല ” റൊണാൾഡോ ലിമ പറഞ്ഞു. ബാഴ്സക്ക് വേണ്ടി ഒരു സീസണിൽ കളിച്ച താരമാണ് റൊണാൾഡോ. കൂടാതെ ചിരവൈരികളായ റയൽ മാഡ്രിഡിന് വേണ്ടിയും റൊണാൾഡോ കളിച്ചിട്ടുണ്ട്.
Brazil legend Ronaldo warns Barcelona against losing Lionel Messi despite talisman's frustration #transfer #news https://t.co/tK60jChGtg
— ⚽️Your Sports News⚽️ (@Yoursportsnews1) August 23, 2020