ഇസ്‌ക്കോ ബെഞ്ചിൽ, പകരം കാസ്റ്റില്ല താരങ്ങൾ, വിശദീകരണവുമായി സിദാൻ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം നേടാൻ സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണവർ ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ബെൻസിമ,മെന്റി എന്നിവരാണ് ഗോളുകൾ നേടിയത്.ആദ്യ ഇലവനിൽ മാഴ്‌സെലോ ഇടം നേടിയതിന് പുറമേ യുവതാരം മർവിൻ പാർക്കും ഇടം നേടിയിരുന്നു. കൂടാതെ സെർജിയോ അരിബാസും പകരക്കാരന്റെ രൂപത്തിൽ കളത്തിലിറങ്ങി. എന്നാൽ സൂപ്പർ താരം ഇസ്‌ക്കോക്ക് സിദാൻ അവസരം നൽകിയിരുന്നില്ല. ഇതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിദാൻ. ഇസ്കോ ഒരു പരിശീലനസെഷനിൽ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം തയ്യാറായിട്ടില്ലെന്നുമാണ് സിദാൻ പറഞ്ഞത്. കൂടാതെ പുതിയ ഫോർമേഷനായ 3-4-3 നെ കുറിച്ചും സിദാൻ മനസ്സ് തുറന്നു.

” ഇസ്‌ക്കോക്ക് കളിക്കാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹം ഒരു തവണ മാത്രമാണ് ടീമിനൊപ്പം പരിശീലനം നടത്തിയത്. അതിൽ തന്നെ കൂടുതൽ സമയമൊന്നും കളത്തിൽ ചിലവഴിച്ചിട്ടില്ല.ഒരൊറ്റ സെഷൻ മാത്രമാണ് അദ്ദേഹം പൂർത്തിയാക്കിയത്. അതിനാൽ തന്നെ അദ്ദേഹത്തെ കളിപ്പിക്കാൻ സാധിക്കുമായിരുന്നില്ല” സിദാൻ പറഞ്ഞു.” ഈ പുതിയ ഫോർമേഷന് വേണ്ടി ഞങ്ങൾ വളരെയധികമൊന്നും തയ്യാറായിട്ടുണ്ടായിരുന്നില്ല.പക്ഷെ കുറച്ചു സമയം ഇതിനു വേണ്ടി ചിലവഴിച്ചു, മാത്രമല്ല മത്സരത്തിനു മുമ്പ് ഇതേകുറിച്ച് സംസാരിക്കുകയും ചെയ്തു. താരങ്ങൾക്ക് അത് വളരെ കൃത്യമായ രീതിയിൽ തന്നെ മനസ്സിലാവുകയും ചെയ്തു. ഏതായാലും ഈ ഫോർമേഷൻ ടീമിന് ഗുണം ചെയ്തിരിക്കുന്നു ” ഫോർമേഷനെ കുറിച്ച് സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *