ഇഷ്ടപ്പെട്ട സമപ്രായക്കാർ ആരൊക്കെ? വെളിപ്പെടുത്തി വിനീഷ്യസ്!

ഏറെ പ്രതീക്ഷകളോടെ റയൽ മാഡ്രിഡിൽ എത്തിയ താരമാണ് വിനീഷ്യസ് ജൂനിയർ. എന്നാൽ താരത്തിന്റെ പേരിനും പെരുമക്കുമൊത്ത് ഉയരാൻ വിനീഷ്യസിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ദിവസം പ്രമുഖമാധ്യമമായ ടിഎൻടി സ്പോർട്സ് ബ്രസീലിന് വിനീഷ്യസ് ഒരു അഭിമുഖം നൽകിയിരുന്നു. ഒരുപാട് കാര്യങ്ങളെ കുറിച്ച് വിനീഷ്യസ് ഇതിൽ സംസാരിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തനിക്ക് ഇഷ്ടപ്പെട്ട സമപ്രായക്കാരെ കുറിച്ച് സംസാരിച്ചത്.സൂപ്പർ താരം കിലിയൻ എംബാപ്പെയെ വിനീഷ്യസ് തഴയുകയായിരുന്നു. ജേഡൻ സാഞ്ചോ,എർലിങ് ഹാലണ്ട്, അൻസു ഫാറ്റി എന്നിവരൊക്കെയാണ് താൻ ഇഷ്ടപ്പെടുന്ന സമപ്രായക്കാർ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കൂടാതെ ചാമ്പ്യൻസ് ലീഗ് നേടുക എന്ന സ്വപ്നത്തെ കുറിച്ചും വിനീഷ്യസ് സംസാരിച്ചു.

” ഞാൻ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന താരങ്ങളാണ് ജേഡൻ സാഞ്ചോ,എർലിങ് ഹാലണ്ട്,റോഡ്രിഗോ, അൻസു ഫാറ്റി എന്നിവർ.നിലവിലെ ലോകഫുട്ബോളിൽ മികച്ച രീതിയിൽ കളിക്കുകയും മിന്നിതിളങ്ങുകയും ചെയ്യുന്ന ഒരുപിടി യുവതാരങ്ങളുണ്ട് ” വിനീഷ്യസ് പറഞ്ഞു. അതേസമയം ചാമ്പ്യൻസ് ലീഗ് നേടണമെന്ന ആഗ്രഹവും വിനീഷ്യസ് പങ്കുവെച്ചു. ” ഞാൻ റയൽ മാഡ്രിഡിനൊപ്പം മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇനിയുമേറെ നേടാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് ” വിനീഷ്യസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *