ഇറ്റാലിയൻ സൂപ്പർ താരം ബാഴ്സയിലേക്ക്,വില കുറക്കാൻ തയ്യാറായി ക്ലബ്ബ്!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് മുന്നേറ്റ നിരയിലേക്ക് ഒരു താരത്തെ ഇപ്പോൾ അടിയന്തരമായി ആവശ്യമുണ്ട്.നിക്കോ വില്യംസിന് വേണ്ടി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. പോർച്ചുഗീസ് സൂപ്പർ താരമായ റഫയേൽ ലിയാവോയെ കൊണ്ടുവരാൻ ബാഴ്സക്ക് താല്പര്യമുണ്ടായിരുന്നു. പക്ഷേ സാമ്പത്തികപരമായി അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. അതുകൊണ്ടുതന്നെ മറ്റൊരു താരത്തിന് വേണ്ടിയാണ് ഇപ്പോൾ ബാഴ്സലോണ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

യുവന്റസിന്റെ ഇറ്റാലിയൻ സൂപ്പർ താരമായ ഫെഡറിക്കോ കിയേസക്ക് വേണ്ടിയാണ് ബാഴ്സലോണ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.യുവന്റസുമായുള്ള അദ്ദേഹത്തിന്റെ കരാർ അടുത്ത വർഷമാണ് അവസാനിക്കുക. പക്ഷേ ഈ സമ്മറിൽ തന്നെ അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. എന്തെന്നാൽ തന്റെ പ്ലാനുകളിൽ കിയേസക്ക് ഇടമില്ല എന്നുള്ള കാര്യം അവരുടെ പരിശീലകനായ തിയാഗോ മൊട്ട അറിയിച്ചിട്ടുണ്ട്.അടുത്ത വർഷം ഫ്രീ ഏജന്റായി പോകുന്നതിനേക്കാൾ നല്ലത് ഈ സമ്മറിൽ തന്നെ ലഭിക്കുന്ന വിലക്ക് അദ്ദേഹത്തെ കൈമാറുക എന്നുള്ളതാണ് യുവന്റസിന്റെ ലക്ഷ്യം.

താരത്തിന് വേണ്ടി വലിയ തുക ചിലവഴിക്കാൻ ബാഴ്സലോണക്ക് കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളുമെല്ലാം അവർക്ക് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പരമാവധി 15 മില്യൺ യൂറോ മാത്രമാണ് അവർ ചിലവഴിക്കുക. 60 മില്യൺ യൂറോ നൽകിക്കൊണ്ടായിരുന്നു ഈ ഇറ്റാലിയൻ സൂപ്പർ താരത്തെ യുവന്റസ് സ്വന്തമാക്കിയിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 15 മില്യൺ യൂറോക്ക് ഇദ്ദേഹത്തെ കൈമാറാൻ യുവന്റസ് തയ്യാറാണ്.അല്ല എന്നുണ്ടെങ്കിൽ അടുത്ത സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനാണ് സാധ്യതകൾ.

എന്നാൽ ബാഴ്സക്ക് ഇപ്പോൾ തടസ്സം സൃഷ്ടിക്കുന്നത് താരത്തിന്റെ സാലറി തന്നെയാണ്. നിലവിൽ 5 മില്യൺ യൂറോയാണ് സാലറിയായി കൊണ്ട് അദ്ദേഹം കൈപ്പറ്റുന്നത്. എന്നാൽ പുതിയ ക്ലബ്ബിലേക്ക് എത്തുമ്പോൾ അത് 7 മില്യൺ യൂറോയായി വർദ്ധിപ്പിക്കണം എന്നുള്ളതാണ് അദ്ദേഹത്തിന്റെ നിലപാട്.ഇത് ബാഴ്സക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. കാരണം അവരുടെ സാലറി ബില്ലിൽ ഇപ്പോഴും FFP നിയന്ത്രണങ്ങൾ ഉണ്ട്.ഈ സാലറിയുടെ കാര്യം കൂടി പരിഹരിക്കപ്പെട്ടാൽ കിയേസയെ നമുക്ക് ബാഴ്സലോണ ജേഴ്സിയിൽ കാണാൻ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *