ഇരട്ട ഗോളുമായി ബെൻസിമ, അത്ലറ്റിക്കിനെ കീഴടക്കി റയൽ, പ്ലയെർ റേറ്റിംഗ് !
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് അത്ലറ്റിക്ക് ക്ലബ്ബിനെ കീഴടക്കിയത്. ഇരട്ടഗോളുകൾ നേടിയ ബെൻസിമയാണ് റയലിന്റെ വിജയശില്പി. ശേഷിച്ച ഗോൾ ടോണി ക്രൂസ് കണ്ടെത്തിയപ്പോൾ അത്‌ലെറ്റിക്കിന്റെ ആശ്വാസഗോൾ കാപയുടെ വകയായിരുന്നു. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ തന്നെ റൗൾ ഗാർഷ്യ രണ്ടാം യെല്ലോ കാർഡ് കണ്ടു പുറത്ത് പോയത് റയലിന് അനുകൂലമായി. പിന്നീട് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ടോണി ക്രൂസ് ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ 52-ആം മിനിറ്റിൽ കാപ ഇത് മടക്കി. 74-ആം മിനുട്ടിൽ ബെൻസിമ ഒരു ഹെഡറിലൂടെ റയലിന് ലീഡ് നേടിക്കൊടുത്തു. 93-ആം മിനുട്ടിൽ മോഡ്രിച്ചിന്റെ പാസിൽ നിന്നും ബെൻസിമ ഗോൾ പട്ടിക പൂർത്തിയാക്കി. അതേസമയം റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബൗട്ട് കോർട്ടുവയുടെ പ്രകടനവും എടുത്തു പറയേണ്ട ഒന്നാണ്. പലപ്പോഴും താരം റയലിന്റെ രക്ഷകനായി.
🚫🧤🔥 ENORMOUS @thibautcourtois! #RealMadridAthletic | #HalaMadrid pic.twitter.com/uYMhfAcwcF
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 15, 2020
ജയത്തോടെ റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. പതിമൂന്ന് മത്സരങ്ങളിൽ 26 പോയിന്റാണ് റയലിനുള്ളത്. ഇത്രയും പോയിന്റുകൾ ഉള്ള റയൽ സോസിഡാഡും അത്‌ലെറ്റിക്കോ മാഡ്രിഡുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മത്സരത്തിലെ റയൽ താരങ്ങളുടെ പ്ലയെർ റേറ്റിംഗുകൾ താഴെ നൽകുന്നു.
റയൽ മാഡ്രിഡ് : 7.02
ബെൻസിമ : 8.6
വാസ്‌ക്കസ് : 6.5
വാൽവെർദെ : 6.2
വിനീഷ്യസ് : 7.0
ക്രൂസ് : 8.1
മോഡ്രിച്ച് : 7.6
മെന്റി : 6.9
റാമോസ് : 7.1
വരാനെ : 6.8
കാർവഹൽ : 7.7
കോർട്ടുവ : 6.9
ഇസ്കോ : 6.3-സബ്
അസെൻസിയോ :6.2-സബ്
റോഡ്രിഗോ : 6.3-സബ്
💪➕3⃣
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 15, 2020
✨ HALA MADRID! ✨#HalaMadrid pic.twitter.com/q2F3B9dnGr