ഇരട്ടഗോളുകളുമായി മെസ്സി, ഗോളിലാറാടി ബാഴ്സ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് ഉജ്ജ്വലവിജയം. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബാഴ്സ റയൽ സോസിഡാഡിനെ തരിപ്പണമാക്കി വിട്ടത്.സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ടഗോളുകളും ഒരു അസിസ്റ്റുമാണ് ബാഴ്‌സയെ കൂറ്റൻ ജയം നേടാൻ സഹായിച്ചത്.ഇരട്ടഗോളുകളുമായി സെർജിനോ ഡെസ്റ്റും ബാഴ്സ നിരയിൽ തിളങ്ങി.ഗ്രീസ്‌മാൻ, ഡെംബലെ എന്നിവർ ശേഷിച്ച ഗോളുകൾ നേടി.ബുസ്ക്കെറ്റ്സ്, മോറിബ, ജോർദി ആൽബ എന്നിവരാണ് അസിസ്റ്റുകൾ സ്വന്തം പേരിലാക്കി.ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ രണ്ടാമതെത്തി.28 മത്സരങ്ങൾ പൂർത്തിയായപ്പോൾ 62 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.അത്ലറ്റിക്കോ ഒന്നാമതും റയൽ മൂന്നാമതുമാണ്.
Away from 🏡, we're on 🔥https://t.co/4nJmLVg018
— FC Barcelona (@FCBarcelona) March 22, 2021
ഡെംബലെ, മെസ്സി, ഗ്രീസ്‌മാൻ എന്നിവർ തന്നെയാണ് ബാഴ്സയുടെ മുന്നേറ്റനിരയെ നയിച്ചത്.മത്സരത്തിന്റെ 37-ആം മിനിറ്റിലാണ് ഗ്രീസ്‌മാൻ അക്കൗണ്ട് തുറന്നത്.പിന്നാലെ ഡെസ്റ്റിന്റെ ഗോളും വന്നു.43-ആം മിനുട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നാണ് ഡെസ്റ്റ് ഗോൾ നേടിയത്.പിന്നീട് 53-ആം മിനുട്ടിൽ ഡെസ്റ്റ് ആണ് വീണ്ടും ബാഴ്സയുടെ ലീഡ് ഉയർത്തിയത്.മൂന്ന് മിനിട്ടിന് ശേഷം മെസ്സി വീണ്ടും ഗോൾ നേടി.ബുസ്ക്കെറ്റ്സിന്റെ അസിസ്റ്റിൽ നിന്നാണ് മെസ്സി ഗോൾ കണ്ടെത്തിയത്.71-ആം മിനുട്ടിൽ ഡെംബലെയുടെ ഗോൾ പിറന്നു.മോറിബയുടെ അസിസ്റ്റിൽ നിന്നാണ് ഡെംബലെ ഗോൾ നേടിയത്.77-ആം മിനുട്ടിൽ ആന്റെർ സോസിഡാഡിന് വേണ്ടി ഒരു ഗോൾ നേടി.89-ആം മിനിറ്റിൽ ആൽബയുടെ അസിസ്റ്റിൽ നിന്ന് മെസ്സി കൂടി ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയായി.
FULL TIME! pic.twitter.com/0rLF0FZRir
— FC Barcelona (@FCBarcelona) March 21, 2021