ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, ഞെട്ടലോടെ കൂമാൻ!
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടു എന്ന കാര്യം വിശ്വസിക്കാനാവാതെ, ഉൾക്കൊള്ളാനാവാതെ പല ബാഴ്‌സ ആരാധകരും നിലവിലുണ്ട്. എഫ്സി ബാഴ്സലോണ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മെസ്സിയുടെ പത്രസമ്മേളനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം. ഏതായാലും ബാഴ്‌സ പരിശീലകനായ റൊണാൾഡ് കൂമാനും ആരാധകരുടെ അതേ അവസ്ഥയിൽ തന്നെയാണുള്ളത്.ബാഴ്‌സ ജേഴ്സിയിൽ ഇനി താങ്കൾ ഇല്ലാ എന്നുള്ള കാര്യം ഇപ്പോഴും വിശ്വസിക്കാനും ഉൾക്കൊള്ളാനുമാവുന്നില്ല എന്നാണ് കൂമാൻ അറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് കൂമാൻ മെസ്സിക്ക് വിടവാങ്ങൽ സന്ദേശം നൽകിയത്.
Aun es difícil de asimilar que no jugarás más en el @fcbarcelona. Gracias por todo lo que has hecho por el club Leo. He disfrutado mucho la temporada que hemos trabajado juntos. Estoy impresionado por tu ética de trabajo y tu deseo de ganar. pic.twitter.com/gjoEcOnOZA
— Ronald Koeman (@RonaldKoeman) August 7, 2021
” പ്രിയപ്പെട്ട മെസ്സി, ഇപ്പോഴും മനസ്സിലാക്കാനും വിശ്വസിക്കാനും ബുദ്ധിമുട്ടുള്ള കാര്യമാണ് നിങ്ങൾ ഇനി ബാഴ്‌സക്ക് വേണ്ടി കളിക്കില്ല എന്നുള്ളത്.എല്ലാത്തിനും ഞാൻ നന്ദി പറയുന്നു.ഈ ക്ലബ്ബിന് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി അറിയിക്കുന്നു.കഴിഞ്ഞ സീസണിൽ നമ്മൾ മുഴുവനായി ഒരുമിച്ച് വർക്ക് ചെയ്തു, ആ സീസൺ ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു.നിങ്ങളുടെ പ്രവർത്തനങ്ങളിലും വിജയിക്കാനുള്ള ആഗ്രഹങ്ങളിലും എനിക്ക് വളരെയധികം മതിപ്പുണ്ട്.അതാണ് നിങ്ങളെ ലോകത്തിലെ ഏറ്റവും മികച്ച താരമാക്കി മാറ്റിയത്.നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവിക്ക് ഞാൻ എല്ലാ വിധ ആശംസകളും നേരുന്നു ” ഇതാണ് കൂമാൻ കുറിച്ചത്.