ഇന്നത്തെ മത്സരശേഷം ആർതർ യുവന്റസിലേക്ക് പോവും? റിപ്പോർട്ട്
പ്യാനിക്ക് – ആർതർ സ്വേപ് ഡീൽ അവസാന ഘട്ടത്തിലാണെന്നും ആർതർ ഇന്ന് നടക്കുന്ന FC Barcelona vs Celta Vigo മത്സരശേഷം യുവെൻ്റസ് മെഡിക്കലിനായി ടൂറിനിലേക്ക് പറക്കുമെന്നും റിപ്പോർട്ടുകൾ. ആർതർ നാളെ ഔദ്യോഗികമായി യുവെൻ്റ്സ് താരമായി മാറുമെന്നാണ് ‘സ്പോർട്ട്’ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ഡീലിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ‘വീക്ക് എൻഡി’ൽ തന്നെ ഉണ്ടാകുമെന്ന് ESPN FCയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
#FCB 🔵🔴
— Diario SPORT (@sport) June 27, 2020
💰El brasileño logra acordar el contrato de su vida con una ficha que triplica lo que percibe en el Barçahttps://t.co/tcjJ8U3fsO
ബാഴ്സയുടെ ഇന്നത്തെ മത്സരത്തിനുള്ള സ്ക്വോഡിൽ ഉൾപ്പെട്ടിട്ടുള്ള ആർതർ മത്സേര ശേഷമായിരിക്കും ടൂറിനിലേക്ക് തിരിക്കുക. ആർതറിന് വേണ്ടി 70 മില്ല്യൺ യൂറോയാണ് യുവെൻ്റസ് ബാഴ്സക്ക് കൈമാറുക. പ്യാനിക്കിനായി 60 മില്ല്യൺ യൂറോ ബാഴ്സ തിരികെ യുവെൻ്റസിന് നൽകും. ഫലത്തിൽ 10 മില്ല്യൺ യൂറോയും പ്യാനിക്ക് എന്ന മുപ്പത് കാരനായ ഡിഫൻസീവ് മിഡ്ഫീൽഡറെയുമായിരിക്കും ബാഴ്സക്ക് ആർതറിന് പകരമായി ലഭിക്കുക.
Arthur trocado do Barcelona para a Juventus: veja grandes lances do brasileiro na carreira, com finalizações de longa distância, giros no meio-campo e até infiltrações!#LaLigaNaESPN #FutebolNaESPN https://t.co/S7nAiuNOv4
— ESPN Brasil (de 🏠) (@ESPNBrasil) June 27, 2020
മെഡിക്കൽ കഴിഞ്ഞ് ആർതർ ബാഴ്സലോണയിൽ തിരികെയെത്തി ഈ സീസൺ പൂർത്തിയാക്കും. അതിന് ശേഷം അടുത്ത സീസണിലാവും താരം ഇറ്റാലിയൻ ലീഗിൽ കളിക്കുക. ഇന്നലെ ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയെൻ ആർതറുടെ സാഹചര്യം അസാധാരണമാണെന്നും ഈ സീസൺ അവസാനിക്കും വരെ താരം ബാഴ്സയിൽ കളിക്കുമെന്നും അതിനാൽ അദ്ദേഹം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഏതായാലും ഇരു ക്ലബ്ബുകളും ഇതുവരെ ഈ ഡീലിനെ കുറിച്ച് ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല.
Barça midfielder Arthur Melo will be a Juventus player on Sunday https://t.co/QXSG9pa3CT
— SPORT English (@Sport_EN) June 27, 2020