ഇനി ഞങ്ങൾക്ക് ആരേയും വേണ്ട : ആഞ്ചലോട്ടി!
കഴിഞ്ഞ സീസണിൽ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ തകർപ്പൻ പ്രകടനം നടത്താൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ലാലിഗ കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും റയൽ മാഡ്രിഡായിരുന്നു സ്വന്തമാക്കിയിരുന്നത്. ഫുട്ബോൾ ലോകത്തെ അതിശക്തരായ ക്ലബ്ബുകളെയായിരുന്നു ചാമ്പ്യൻസ് ലീഗിൽ റയൽ കീഴടക്കിയിരുന്നത്.
ഏതായാലും അടുത്ത സീസണിന് വേണ്ടി ഇതുവരെ രണ്ട് സൈനിങ്ങുകളാണ് റയൽ മാഡ്രിഡ് നടത്തിയിട്ടുള്ളത്. ചെൽസിയിൽ നിന്നും അന്റോണിയോ റൂഡിഗറിനേയും മൊണാക്കോയിൽ നിന്ന് ഷുവാമെനിയെയും റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഇനി ഈ സീസണിൽ സൈനിങ്ങുകൾ ഒന്നും തന്നെ നടത്തില്ല എന്നുള്ള കാര്യം ആഞ്ചലോട്ടി അറിയിച്ചിട്ടുണ്ട്. നിലവിലെ സ്‌ക്വാഡിൽ താൻ ഹാപ്പിയാണെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ മാനേജിങ് മാഡ്രിഡ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Real Madrid manager Carlo Ancelotti: “We’re not gonna complete any other signing. We’re happy with the current team, we’re strong”. ⚪️ #RealMadrid @aranchamobile
— Fabrizio Romano (@FabrizioRomano) July 14, 2022
“I’m happy with Rüdiger, Tchouaméni and I’m sure Hazard will help us a lot”. pic.twitter.com/DAJLw91ZLM
“ഷുവാമെനിയും റൂഡിഗറും സ്‌ക്വാഡിൽ ഒരുപാട് ക്വാളിറ്റി കൊണ്ടുവരും.വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള മികച്ച ഒരു സെന്റർ ബാക്കാണ് റൂഡിഗർ. മധ്യനിരയിൽ ഷുവാമെനിയും അങ്ങനെ തന്നെയാണ്. അദ്ദേഹം യുവതാരമാണെങ്കിലും ഫ്രാൻസിന്റെ ദേശീയ ടീമിന് വേണ്ടി ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.സ്‌ക്വാഡിനകത്ത് തന്നെയുള്ള കോമ്പറ്റീഷനാണ് വിജയത്തിൽ നിർണായക പങ്കു വഹിക്കുക. തീർച്ചയായും ആ രണ്ടു താരങ്ങൾക്കും ടീമിനൊപ്പം അഡാപ്റ്റാവാൻ കുറച്ച് സമയം ആവശ്യമായി വരും.പക്ഷേ കൂടുതൽ സമയം ഒന്നും എടുക്കില്ല. കാരണം അത്രയും ക്വാളിറ്റിയുള്ള താരങ്ങളാണ് ഇരുവരും. ഇനി ഈ ട്രാൻസ്ഫറിൽ ഞങ്ങൾ സൈനിങ്ങുകൾ ഒന്നും നടത്തുന്നില്ല എന്നുള്ളത് എനിക്ക് പറയാൻ സാധിക്കും.ഈ സ്‌ക്വാഡിൽ ഞാൻ ഹാപ്പിയാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
കൂടാതെ സൂപ്പർ താരം ഈഡൻ ഹസാർഡിനെ കുറിച്ചുള്ള പ്രതീക്ഷയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഹസാർഡും തങ്ങളെ അടുത്ത സീസണിൽ ഒരുപാട് സഹായിക്കുമെന്നുള്ള കാര്യത്തിൽ എനിക്കുറപ്പുണ്ട് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.