ഇനിയേസ്റ്റയെയും പുയോളിനെയും തിരിച്ചെത്തിച്ചേക്കും? സൂചനകളുമായി ലപോർട്ട!

ഈ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ഒട്ടേറെ പ്രസ്താവനകൾ കാരണം സ്പാനിഷ് മാധ്യമങ്ങളിലെ നിറസാന്നിധ്യമാണ് ബാഴ്സ പ്രസിഡന്റ് സ്ഥാനാർഥി ജോൺ ലപോർട്ട. താൻ ബാഴ്സയുടെ പ്രസിഡന്റായിരുന്നുവെങ്കിൽ റയൽ മാഡ്രിഡ് ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടംപോലും നേടുമായിരുന്നില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. മാത്രമല്ല പിഎസ്ജി ബാഴ്സയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. ഇപ്പോഴിതാ മറ്റു ചില സൂചനകളുമായി രംഗത്തുവന്നിരിക്കുകയാണ് ലപോർട്ട. ബാഴ്സയുടെ മുൻ ഇതിഹാസ താരങ്ങളായ ആന്ദ്രസ് ഇനിയേസ്റ്റയെയും കാർലോസ് പുയോളിനെയും തിരിച്ച് ബാഴ്‌സയിലെത്തിക്കാൻ ശ്രമിക്കുമെന്നാണ് ഇദ്ദേഹം സൂചനകൾ നൽകിയത്.

” ഇനിയേസ്റ്റ, പുയോൾ, വാൽഡസ് തുടങ്ങിയ താരങ്ങൾ ക്ലബ്ബിന്റെ ഹീറോകളാണ്. അവർ ഒരിക്കൽ കൂടി ക്ലബ്ബിൽ ഒരുമിച്ചാൽ അത് പെർഫെക്ട് ആയിരിക്കും ” ഇതായിരുന്നു കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിൽ ലപോർട്ട പറഞ്ഞത്. മുൻ താരങ്ങളെ ക്ലബ്ബിൽ മറ്റു രീതിയിൽ എത്തിച്ചു പരിചയമുള്ള പ്രസിഡന്റ്‌ ആണ് ലപോർട്ട. മുമ്പ് പെപ് ഗ്വാർഡിയോളയെ ഇദ്ദേഹമായിരുന്നു ബാഴ്സയുടെ പരിശീലകസ്ഥാനമേൽപ്പിച്ചത്. പിന്നീട് കുറച്ചുകാലം ബാഴ്സയുടെ സുവർണ്ണകാലഘട്ടമായിരുന്നു. ലപോർട്ട പ്രസിഡന്റ്‌ ആയാൽ അത്തരമൊരു കാലഘട്ടം തിരിച്ചു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *